'എന്നെ തൊടരുത്, ഞാനിപ്പോള്‍ സെലിബ്രിറ്റിയാണ്'; സെല്‍ഫിയെടുക്കാന്‍ വന്ന ആരാധികയോട് റാണു മണ്ഡല്‍; വിമര്‍ശനം (വീഡിയോ)

റ്റപ്പാട്ടിലൂടെ  താരമായ റാണു മണ്ഡല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു.
'എന്നെ തൊടരുത്, ഞാനിപ്പോള്‍ സെലിബ്രിറ്റിയാണ്'; സെല്‍ഫിയെടുക്കാന്‍ വന്ന ആരാധികയോട് റാണു മണ്ഡല്‍; വിമര്‍ശനം (വീഡിയോ)

റ്റപ്പാട്ടിലൂടെ  താരമായ റാണു മണ്ഡല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധികയെ ശകാരിക്കുന്ന റാണുവിന്റെ വീഡിയോ പുറത്തുവന്നതാണ് പുതിയ ചര്‍ച്ചക്ക് വഴിതുറന്നിരിക്കുന്നത്.  'എന്നെ തൊടരുത്, ഞാനിപ്പോള്‍ സെലിബ്രിറ്റിയാണ്' എന്നു പറഞ്ഞു കൊണ്ട് ആരാധികയെ ശകാരിക്കുന്ന റാണുവിനെ ദൃശ്യങ്ങളില്‍ കാണാം. നിരവധി ആളുകള്‍ ഈ വിഡിയോ പങ്കു വച്ചിട്ടുണ്ട്. 

ആള്‍തിരക്കുള്ള ഒരു കടയില്‍ വച്ചാണ് ഈ സംഭവം ഉണ്ടായത്. ചുരുങ്ങിയ സമയം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ച വിഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായെത്തിയത്. 

ഉപജീവനത്തിനായി റെയില്‍വേ സ്‌റ്റേഷനില്‍ ഇരുന്ന് പാട്ടു പാടിയ റാണു മണ്ഡലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ സംഗീതസംവിധായകന്‍ ഹിമേഷ് രേഷ്മിയ 'ഹാപ്പി ഹര്‍ദി ആന്‍ഡ് ഹീര്‍' എന്ന ചിത്രത്തില്‍ പാടാന്‍ അവര്‍ക്ക് അവസരം കൊടുത്തിരുന്നു. ഷാഹിദ് കപൂറും കരീന കപൂറും ഒന്നിച്ചഭിനയിച്ച 36 ചൈന ടൗണ്‍ എന്ന ചിത്രത്തിലെ 'ആഷികി മെന്‍ തേരി' എന്ന ഗാനത്തിന്റെ പുതിയ പതിപ്പും അവര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com