ദുല്‍ഖറിന് വിന്റേജ് പ്രേമം; ക്ലാസിക് ഡാറ്റ്‌സണ്‍ 1200 സ്വന്തമാക്കി താരം

നിസാന്റെ ചെറുകാര്‍ നിര്‍മാതാക്കളായ ഡാറ്റ്‌സണ്ണിന്റെ പഴയ മോഡല്‍ ഡാറ്റ്‌സണ്‍ 1200 ആണ് ദുല്‍ഖറിന്റെ ഗ്യാരേജിലെ ഏറ്റവും പുതിയ വാഹനം
ദുല്‍ഖറിന് വിന്റേജ് പ്രേമം; ക്ലാസിക് ഡാറ്റ്‌സണ്‍ 1200 സ്വന്തമാക്കി താരം

സൂപ്പര്‍കാറുകള്‍ക്ക് പുറകെയാണ് സിനിമ താരങ്ങളെല്ലാം. അടുത്തിടെ നിരവധി താരങ്ങളാണ് തങ്ങളുടെ ഇഷ്ടവാഹനം സ്വന്തമാക്കിയത്. എന്നാല്‍ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ വാഹനപ്രേമം വേറെ ലെവലാണ്. വിന്റേജ് കാറുകളോടാണ് യുവതാരത്തിന്റെ പ്രേമം. ഏതൊരു വാഹനപ്രേമിയും ഒന്നു കാണാന്‍ കൊതിക്കുന്ന നിരവധി ക്ലാസിക് കാറുകള്‍ ദുല്‍ഖറിന്റെ വാഹനശേഖരത്തിലുണ്ട്. ഇപ്പോള്‍ മറ്റൊരു ക്ലാസിക് കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് താരം. 

നിസാന്റെ ചെറുകാര്‍ നിര്‍മാതാക്കളായ ഡാറ്റ്‌സണ്ണിന്റെ പഴയ മോഡല്‍ ഡാറ്റ്‌സണ്‍ 1200 ആണ് ദുല്‍ഖറിന്റെ ഗ്യാരേജിലെ ഏറ്റവും പുതിയ വാഹനം. കൊച്ചി ആലുവയിലെ പ്രീമിയം സെക്കന്റ് കാര്‍ ഡീലര്‍മാരായ സിഗ്‌നേച്ചര്‍ കാറില്‍ നിന്നാണ് ഡാറ്റ്‌സണ്‍ 1200 സ്വന്തമാക്കിയത്. ദുല്‍ഖറിന്റെ താല്‍പര്യപ്രകാരം മുംബൈയില്‍ വാങ്ങിച്ച് കൊച്ചിയിലെത്തിക്കുകയായിരുന്നു. താരത്തിന്റെ പുതിയ കാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയും ഏറ്റെടുക്കുകയാണ്. 

ഇപ്പോള്‍ വിപണിയിലുള്ള നിസാന്‍ സണ്ണിയുടെ ആദ്യകാല മോഡലുകളിലൊന്നാണ് ഡാറ്റ്‌സണ്‍ 1200. ബി110 എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന ഈ കാര്‍ 1970 മുതല്‍ 1973 വരെയാണ് പുറത്തിറങ്ങിയത്. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കാറില്‍. ഡാറ്റ്‌സണ്‍ 1200 കൂടാതെ ബെന്‍സ് എസ്എല്‍എസ് എഎംജി, ടൊയോട്ട സുപ്ര, ബെന്‍സ് ഡബ്ല്യു 123, ജെ80 ലാന്‍ഡ് ക്രൂസര്‍, മിനി കൂപ്പര്‍, വോള്‍വോ 240 ഡിഎല്‍  തുടങ്ങിയ വാഹനങ്ങളും ദുല്‍ഖറിന് സ്വന്തമായുണ്ട്. അടുത്തിടെ 2002 മോഡല്‍ ബിഎംഡബ്ല്യു 740ഐഎല്ലും ദുല്‍ഖര്‍ സല്‍മാന്‍ വാങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com