'ആഷിക് അബു, വൈറസ് നിങ്ങളുടെ ബോധത്തെ ബാധിച്ചില്ലെങ്കില്‍ ഇത് ചെയ്ത് മാതൃകയാവൂ'; വിമര്‍ശനവുമായി ഹരീഷ് പേരടി

തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാര്‍ തയ്യാറാവാത്ത നിരവധി സിനിമകള്‍ക്ക് തിരുവനന്തപുരത്ത് ഇടമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
'ആഷിക് അബു, വൈറസ് നിങ്ങളുടെ ബോധത്തെ ബാധിച്ചില്ലെങ്കില്‍ ഇത് ചെയ്ത് മാതൃകയാവൂ'; വിമര്‍ശനവുമായി ഹരീഷ് പേരടി

നിരവധി രാജ്യാന്തര ചലച്ചിത്രോത്സവങ്ങളില്‍ പങ്കെടുത്തിട്ടും അവാര്‍ഡുകള്‍ വാങ്ങിയിട്ടും തന്റെ ചിത്രത്തിന് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ അവസരം ലഭിച്ചില്ലെന്ന വിമര്‍ശനവുമായി ഹരീഷ് പേരടി. ജയ ജോസ് രാജ് സംവിധാനം ചെയ്ത ഇടത്തിന് മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം കിട്ടാതിരുന്നതാണ് ഹരീഷ് പേരടിയെ ചൊടിപ്പിച്ചത്. ഇതുപോലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാര്‍ തയ്യാറാവാത്ത നിരവധി സിനിമകള്‍ക്ക് തിരുവനന്തപുരത്ത് ഇടമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെതിരേ പ്രതികരിക്കുന്നില്ല എന്ന് ആരോപിച്ച് സംവിധായകന്‍ ആഷിക് അബുവിനേയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. സാറ്റ്‌ലൈറ്റും തിയേറ്റര്‍ കലക്ഷനും കിട്ടിയ സ്വന്തം സിനിമ പിന്‍വലിച്ച് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ക്ക് ഇടംകൊടുത്ത് മാതൃകയാവണമെന്നും അഷിക്കിനൊട് ആവശ്യപ്പെട്ടു.

ഹരീഷ് പേരടിയുടെ ഫേയ്‌സ്ബുക്ക് കുറിപ്പ്

ഇടം എന്ന ഈ സിനിമ ഈ ചിത്രത്തില്‍ പരാമര്‍ശിക്കുന്ന അത്രയും രാജ്യാന്തര ചലിച്ചിത്രോത്സവങ്ങളില്‍ പങ്കെടുത്തു...നല്ലസിനിമ, നല്ല നടി തുടങ്ങിയ നിരവധി അവാര്‍ഡുകള്‍ വാരികൂട്ടി... എന്നിട്ടും നമ്മുടെ ചലിച്ചിത്രോത്സവത്തില്‍ ഇടത്തിന് ഇടമില്ലാ... ഇതുപോലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാര്‍ തയ്യാറാവാത്ത നിരവധി സിനിമകള്‍ക്ക് തിരുവനന്തപുരത്ത് ഇടമില്ലാ.. യു.എ.പി.എ കേസില്‍ പോലീസിനുമേല്‍ സര്‍ക്കാറിന് നിയന്ത്രണമില്ലാ എന്ന് പറഞ്ഞ ആഷിക് അബുവിന് ഈ സര്‍ക്കാറിന് ചലച്ചിത്ര അക്കാഡമിയുടെ മേല്‍ നിയന്ത്രണമില്ലാ എന്ന്പറയാന്‍ എന്താണ് മുട്ടടിക്കുന്നത്?.... വൈറസ് നിങ്ങളുടെ ബോധത്തെ ബാധിച്ചില്ലെങ്കില്‍ സാറ്റ്‌ലൈറ്റും തിയേറ്റര്‍ കലക്ഷനും കിട്ടിയ സ്വന്തം സിനിമ പിന്‍വലിച്ച് ഇടം കിട്ടാത്തവര്‍ക്ക് ഇടംകൊടുക്കാന്‍ മാതൃകയാവു സഖാവെ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com