കൈയില്‍ വാളുമായി രജനിയുടെ പൊലീസ്; കട്ട മാസ് നിറച്ച് ദര്‍ബാറിന്റെ മോഷന്‍പോസ്റ്റര്‍

കട്ട മാസ് നിറച്ച മോഷന്‍ പോസ്റ്റര്‍ ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്
കൈയില്‍ വാളുമായി രജനിയുടെ പൊലീസ്; കട്ട മാസ് നിറച്ച് ദര്‍ബാറിന്റെ മോഷന്‍പോസ്റ്റര്‍

ര്‍ഷങ്ങള്‍ക്ക് ശേഷം രജനീകാന്ത് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് ദര്‍ബാര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ദര്‍ബാറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. കട്ട മാസ് നിറച്ച മോഷന്‍ പോസ്റ്റര്‍ ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. 

പൊലീസ് യൂണിഫോമും അതിനു മേലെ ഒരു കോട്ടും അണിഞ്ഞാണ് രജനിയെ കാണുന്നത്. കൈയില്‍ വാളേന്തിയുള്ള രജനിയുടെ ആക്ഷന്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. സ്‌റ്റൈലിഷും മാസും ക്ലാസും ചേര്‍ന്നതായിരിക്കും ചിത്രമെന്ന സൂചനയാണ് മോഷന്‍ പോസ്റ്റര്‍ തരുന്നത്. മണിക്കൂറുകള്‍കൊണ്ട് മുപ്പത് ലക്ഷത്തില്‍ അധികം പേരാണ് പോസ്റ്റര്‍ കണ്ടത്. 

കമല്‍ഹാസനാണ് ഫെയ്‌സ്ബുക്കിലൂടെ ദര്‍ബാറിന്റെ തമിഴ് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. മലയാളത്തില്‍ മോഹന്‍ലാലും ഹിന്ദിയില്‍ സല്‍മാന്‍ ഖാനും തെലുങ്കില്‍ മഹേഷ് ബാബുവുമാണ് പുറത്തിറക്കിയത്. അരുണാചലം എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് സ്റ്റാല്‍ മന്നന്‍ എത്തുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. 

സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com