'ഷെയ്ൻ തല മൊട്ടയടിച്ചത് തോന്നിവാസം; സിനിമാ സെറ്റുകളില്‍ ലഹരി മരുന്നിന്റെ ഉപയോഗം കൂടുന്നു'; കെബി ​ഗണേഷ് കുമാർ എംഎൽഎ

ഷെയ്ന്‍ നിഗം തല മൊട്ടയടിച്ചത് തോന്നിവാസമെന്നും എംഎൽഎയും അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹിയുമായ കെബി ഗണേഷ്‌ കുമാര്‍
'ഷെയ്ൻ തല മൊട്ടയടിച്ചത് തോന്നിവാസം; സിനിമാ സെറ്റുകളില്‍ ലഹരി മരുന്നിന്റെ ഉപയോഗം കൂടുന്നു'; കെബി ​ഗണേഷ് കുമാർ എംഎൽഎ

കൊല്ലം: ഷെയ്ന്‍ നിഗം തല മൊട്ടയടിച്ചത് തോന്നിവാസമെന്നും എംഎൽഎയും അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹിയുമായ കെബി ഗണേഷ്‌ കുമാര്‍. വിഷയത്തില്‍ ഷെയ്നിനെ അമ്മ പിന്തുണക്കില്ലെന്നും ഗണേഷ്‌ കുമാര്‍ പറഞ്ഞു. പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തിയ അച്ചടക്കമില്ലാത്തവരെ അമ്മയ്ക്ക് പിന്തുണക്കാനാവില്ല. അഹങ്കരിച്ചാല്‍ സിനിമയില്‍ നിന്ന് പുറത്ത് പോകുമെന്ന ചിന്ത ആര്‍ക്കായാലും വേണമെന്നും അദ്ദേഹം പറഞ്ഞു.

സിനിമാ സെറ്റുകളില്‍ ലഹരി മരുന്നിന്റെ ഉപയോഗം കൂടുതലാണ്. പൊലീസും എക്‌സൈസും ഷാഡോ പൊലീസിന്റെ സഹായത്തോടെ പരിശോധിക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

അതേസമയം സംഭവം വിവാദമായതോടെ  ഷെയ്ൻ നിഗം ആവശ്യപ്പെട്ടാൽ വിലക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു  നേരത്തെ പ്രതികരിച്ചിരുന്നു. അമ്മയിലെ അംഗത്തെ സംഘടന സംരക്ഷിക്കുമെന്നും അതുകൊണ്ടാണ് ഈ വിഷയത്തില്‍ നേരത്തെ ഒരു കരാര്‍ ഉണ്ടാക്കിയതെന്നും എന്നാല്‍ പുതിയ വിലക്കുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ അമ്മയുടെ ഇടപെടല്‍ ഷെയ്ന്‍ ആവശ്യപ്പെട്ടില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com