ഇന്നേക്ക് ദുർ​ഗ്​ഗാഷ്ടമി, നകുലനും ​ഗം​ഗയും വീണ്ടും നേർക്കുനേർ; ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ 

ശോഭന പകര്‍ത്തിയ സെല്‍ഫി ക്ലിക്കില്‍ സുരേഷ് ഗോപി ചിരിച്ചു നില്‍ക്കുന്നത് കാണാം
ഇന്നേക്ക് ദുർ​ഗ്​ഗാഷ്ടമി, നകുലനും ​ഗം​ഗയും വീണ്ടും നേർക്കുനേർ; ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ 

ത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ‌വീണ്ടും ബി​ഗ് സ്ക്രീനിൽ ഒന്നിക്കുകയാണ് മലയാളികളുടെ പ്രിയ താരജോഡികളായ സുരേഷ് ​ഗോപിയും ശോഭനയും. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 'നകുലന്‍ ഗംഗയുമായി ദുര്‍ഗാഷ്ടമി ദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോള്‍', എന്ന് കുറിച്ചുകൊണ്ട് സുരേഷ് ​ഗോപിയാണ് ചിത്രം പങ്കുവച്ചത്. 

1993ല്‍ പുറത്തിറങ്ങിയ ഫാസിൽ ചിത്രം മണിചിത്രത്താഴിലെ തങ്ങളുടെ കഥാപാത്രങ്ങളെ ഓർമ്മപ്പെടുത്തിയാണ് താരം ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഒക്ടോബര്‍ ആറ്, വീണ്ടുമൊരു ദുര്‍ഗാഷ്ടമി ദിനത്തിലാണ് ഇരുവരും ഒന്നിച്ച പുതിയ ഫോട്ടോ വൈറലായിരിക്കുന്നത്. ശോഭന പകര്‍ത്തിയ സെല്‍ഫി ക്ലിക്കില്‍ സുരേഷ് ഗോപി ചിരിച്ചു നില്‍ക്കുന്നത് കാണാം. 

അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ നിർമാണ കമ്പനിയായ വേഫെയറര്‍ ഫിലിംസ് ആണ് നിർമ്മിക്കുന്നത്. സുരേഷ് ഗോപിക്കും ശോഭനയ്ക്കുമൊപ്പം പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അതിഥി താരമായി ദുൽഖറും ചിത്രത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com