ശാലിനിക്കും മകനുമൊപ്പം ചെന്നൈയിലെ ബീച്ചില്‍ 'തല'; വൈറലായി ചിത്രം

ചെന്നൈയിലെ തിരുവാന്‍മയിയുര്‍ ബീച്ചില്‍ ഒഴിവു സമയം ആസ്വദിക്കുന്ന താരത്തിന്റെ ചിത്രമാണ് ആരാധകരുടെ മനം കവരുന്നത്
ശാലിനിക്കും മകനുമൊപ്പം ചെന്നൈയിലെ ബീച്ചില്‍ 'തല'; വൈറലായി ചിത്രം

ലാളിത്യംകൊണ്ട് ആരാധകരുടെ മനംകവര്‍ന്ന തെന്നിന്ത്യന്‍ സൂപ്പര്‍താരമാണ് അജിത്ത്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അജിത്ത് സൂപ്പറാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് അജിത്തിന്റെ ഫാമിലി ചിത്രമാണ്. ഭാര്യ ശാലിനിയ്ക്കും മകന്‍ ആദ്വിക്കിനുമൊപ്പം ചെന്നൈയിലെ തിരുവാന്‍മയിയുര്‍ ബീച്ചില്‍ ഒഴിവു സമയം ആസ്വദിക്കുന്ന താരത്തിന്റെ ചിത്രമാണ് ആരാധകരുടെ മനം കവരുന്നത്. പുതിയ ലുക്കിലാണ് താരം ചിത്രത്തില്‍ എത്തുന്നത്. 

ചുവന്ന കുര്‍ത്തിയും ജീന്‍സും ധരിച്ച് മകന്റെ കൈപിടിച്ച് നില്‍ക്കുകയാണ് ശാലിനി. കറുത്ത ഷര്‍ട്ടും ഷോര്‍ട്‌സുമാണ് അജിത്തിന്റെ വേഷം. ശാലിനിയേയും മകനേയും പൊതു സ്ഥലങ്ങളില്‍ കാണാറുണ്ടെങ്കിലും സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ വളരെ അപൂര്‍വമായാണ് അജിത്ത് ഇവര്‍ക്കൊപ്പം പുറത്തുവരുന്നത്. ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കുന്ന താരമാണ് അജിത്ത്. 

കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ടില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഈ വര്‍ഷം രണ്ട് സൂപ്പര്‍ഹിറ്റ് സിനിമകളാണ് അജിത്ത് ആരാധകര്‍ക്ക് നല്‍കിയത്. വിശ്വാസം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചപ്പോള്‍ നേര്‍ക്കൊണ്ട പാര്‍വേ മികച്ച വിജയം നേടി. ഇപ്പോള്‍ തല 60 എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം. ബോണി കപൂര്‍ നിര്‍മിക്കുന്ന ചിത്രം എച്ച് വിനോദാണ് സംവിധാനം ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com