സോഷ്യൽ മീഡിയ ആപ്പ് ആയ ടിക് ടോക്ക് വഴി പ്രശസ്തരായ താരങ്ങളെ അണിനിരത്തി പ്രജിൻ പ്രതാപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുംമ്പിടി. പ്രശസ്ത ടിക് ടോക്ക് താരം ഫുക്രു നായകനായെത്തുന്ന ചിത്രത്തിൽ പ്രശസ്തരായ പതിനഞ്ചോളം ടിക് ടോക്ക് താരങ്ങളാണ് പ്രധാനവേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
ഫുക്രു, റാഫി, പ്രബിൻ, സന്ധ്യ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇതാദ്യമായാണ് മലയാള സിനിമയിൽ സോഷ്യൽ മീഡിയാ താരങ്ങൾ ഒന്നിച്ച് ബിഗ് സ്ക്രീനിൽ എത്തുന്നതെന്ന് പ്രജിൻ പ്രതാപ് പറയുന്നു. പി സിനിമാസിന്റെ ബാനറിൽ സജിത അജിത്, സോണിയ മാനുവൽ, ദിവ്യ വൃദി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമാ കോറിയോഗ്രാഫിയിലൂടെ ശ്രദ്ധേയനായ പ്രജിത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുംമ്പിടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ