''പന്നീ., ആദ്യം നിന്റെ മുഖം കണ്ണാടിയില്‍ നോക്ക്'': മകള്‍ക്കൊമുള്ള ചിത്രത്തിന് മോശം കമന്റിട്ടയാള്‍ക്ക് ഖുശ്ബുവിന്റെ മറുപടി

ദീപാവലി ദിവസം നടി പോസ്റ്റ് ചെയ്ത ചില ചിത്രങ്ങള്‍ക്ക് ചുവടെ അശ്ലീലഭാഷയില്‍ കമന്റിട്ടയാള്‍ക്കാണ് നടി ചുട്ട മറുപടി നല്‍കിയത്.
''പന്നീ., ആദ്യം നിന്റെ മുഖം കണ്ണാടിയില്‍ നോക്ക്'': മകള്‍ക്കൊമുള്ള ചിത്രത്തിന് മോശം കമന്റിട്ടയാള്‍ക്ക് ഖുശ്ബുവിന്റെ മറുപടി

സിനിമയിലും രാഷ്ട്രീയത്തിലും ഒരേപോലെ പ്രവര്‍ത്തിക്കുന്ന തെന്നിന്ത്യന്‍ താരമാണ് ഖുശ്ബു. സിനിമകളുടെ പ്രൊമോഷനുകള്‍ മാത്രമല്ല സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങളിലും നടി തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ പല നിലപാടുകളും വിവാദങ്ങള്‍ക്ക് വഴിവെക്കാറുമുണ്ട്. 

എന്നാലിപ്പോള്‍ തന്റെ പോസ്റ്റിന് താഴെ മോശം കമന്റിട്ടയാള്‍ക്ക് മുഖമടച്ച് മറുപടി നല്‍കിയിരിക്കുകയാണ് താരം. ദീപാവലി ദിവസം നടി പോസ്റ്റ് ചെയ്ത ചില ചിത്രങ്ങള്‍ക്ക് ചുവടെ അശ്ലീലഭാഷയില്‍ കമന്റിട്ടയാള്‍ക്കാണ് നടി ചുട്ട മറുപടി നല്‍കിയത്. മകള്‍ അനന്ദിത സുന്ദറിനൊപ്പമുള്ള ചിത്രങ്ങളാണ് നടി ട്വീറ്റ് ചെയ്തത്. അതിനു ചുവടെ അശ്ലീലച്ചുവയോടെ ഒരാള്‍ കമന്റിട്ടു. 

കമന്റില്‍ ക്ഷുഭിതയായ ഖുശ്ബു അയാള്‍ക്കുള്ള മറുപടി ട്വീറ്റിലൂടെ തന്നെ നല്‍കി. ട്വിറ്ററിലെ അശ്ലീലക്കമന്റും അയാളുടെ അക്കൗണ്ടും പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഖുശ്ബുവിന്റെ മറുപടി ട്വീറ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഖുശ്ബുവിന്റെ പ്രതികരണത്തിന് ധാരാളം ലൈക്കുകളും റീട്വീറ്റുകളുമാണ് ലഭിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com