'എന്റെ വാപ്പച്ചിയാണ് ഏറ്റവും മികച്ചതും ഇതിഹാസവും'; ആശംസയുമായി ദുല്‍ഖര്‍ സല്‍മാന്‍

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസകള്‍
'എന്റെ വാപ്പച്ചിയാണ് ഏറ്റവും മികച്ചതും ഇതിഹാസവും'; ആശംസയുമായി ദുല്‍ഖര്‍ സല്‍മാന്‍

മ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസകള്‍. തന്റെ വിജയത്തിന് കാരണം വാപ്പച്ചിയാണ് എന്നാണ് ദുല്‍ഖര്‍ പറയുന്നത്. ഏറ്റവും മികച്ചതും ഇതിഹാസവുമാണ് തന്റെ വാപ്പച്ചിയെന്നും ദുല്‍ഖര്‍ കുറിച്ചു. 

'ഞാന്‍ ഇന്ന് എന്താണോ അതിന് കാരണക്കാരനായ ആള്‍ക്ക് ജന്മദിനാശംസകള്‍.. ഞങ്ങള്‍ക്ക് നിറയെ സ്‌നേഹം നല്‍കി ഞങ്ങള്‍ക്കായി സമയം കണ്ടെത്തി ഞങ്ങളെ ഓരോ ദിവസവും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.. നിങ്ങളാണ് ഏറ്റവും വലിയവന്‍..ഇതിഹാസം, എന്റെ വാപ്പിച്ചി...' ലെജന്റ്, മെഗാസ്റ്റാര്‍, എവര്‍ ഗ്രീന്‍, ദി കിംഗ്, കിങ് ഓഫ് കൂള്‍ തുടങ്ങിയ ഹാഷ് ടാഗുകള്‍ക്കൊപ്പമാണ് പോസ്റ്റ്. 

ഇന്ന് 68 വയസു തികയുകയാണ് മമ്മൂട്ടിയ്ക്ക്. താരത്തെ ആശംസകള്‍ കൊണ്ട് മൂടുകയാണ് ആരാധകരും സഹതാരങ്ങളും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com