കമല്‍ഹാസന്‍ മാനസികമായി പീഡിപ്പിച്ചു; പരാതിയുമായി നടി മധുമിത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th September 2019 03:27 PM  |  

Last Updated: 08th September 2019 03:27 PM  |   A+A-   |  

Madhumitha


ചെന്നൈ; തമിഴ്‌സൂപ്പര്‍താരം കമല്‍ഹാസന് എതിരേ പരാതിയുമായി നടി മധുമിത. ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ചാണ് മത്സരാര്‍ത്ഥിയായിരുന്ന മധുമിത പരാതി നല്‍കിയത്. കല്‍ഹാസനൊപ്പം ബിഗ് ബോസിലെ മറ്റു മത്സരാര്‍ഥികള്‍ക്കെതിരേയും നടി പരാതി നല്‍കിയിട്ടുണ്ട്.

തമിഴ് ബിഗ് ബോസിന്റെ അവതാരകനാണ് മധുമിത. അടുത്തിടെയാണ് മധുമിത ഷോയില്‍ നിന്ന് പുറത്തായത്. അതിന് പിന്നാലെയാണ് കമല്‍ഹാസനും സഹമത്സരാര്‍ഥികളും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി ചെന്നൈ നസ്രത്ത്‌പേട്ട് പോലീസ് സ്‌റ്റേഷനിലെത്തിയത്. 

താന്‍ ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നെന്നും എന്നാല്‍ 56ാം ദിവസം തന്നെ നിര്‍ബന്ധപൂര്‍വം പുറത്താക്കിയെന്നുമാണ് പരാതിയില്‍ പറയുന്നത്. കൂടാതെ തന്നെ സഹമത്സരാര്‍ഥികള്‍ മാനസികമായി പീഡിപ്പിച്ചപ്പോള്‍ കമല്‍ഹാസന്‍ മൗനം പാലിച്ചുവെന്നും അദ്ദേഹം പ്രശ്‌നത്തില്‍ ഇടപ്പെട്ടില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഷോയിലെ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് മധുമിതയെ പുറത്താക്കിയത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.