ഓണത്തിന് പേളിയുടെ വക ക്യാരറ്റ് ഹല്‍വയും പച്ചടിയും; ആദ്യ ഓണം ആഘോഷമാക്കി പേളി-ശ്രീനി, വിഡിയോ 

ചെന്നൈയിലായിരുന്നു ഇരുവരുടെയും ഓണാഘോഷം
ഓണത്തിന് പേളിയുടെ വക ക്യാരറ്റ് ഹല്‍വയും പച്ചടിയും; ആദ്യ ഓണം ആഘോഷമാക്കി പേളി-ശ്രീനി, വിഡിയോ 

വിവാഹശേഷമുള്ള ആദ്യ ഓണം ആഘോഷമാക്കുകയാണ് അവതാരകയും നടിയുമായ പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദും.ചെന്നൈയിലായിരുന്നു ഇരുവരുടെയും ഓണാഘോഷം. ഒന്നിച്ചുള്ള ആദ്യ ഓണത്തിന്റെ വിശേഷങ്ങള്‍ ഇരുവരും ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു. 

ഫേസ്ബുക്ക് ലൈവിലൂടെയാണ് താരങ്ങള്‍ ഓണവിശേഷങ്ങള്‍ പങ്കിട്ടത്. ചെന്നൈയിലേക്കുള്ള രാത്രിയാത്രയും പൂക്കളമിട്ടത്തും സദ്യ ഒരുക്കങ്ങളുമെല്ലാം ഇരുവരും ആരാധകരുമായി പങ്കുവച്ചു. ഓണത്തിനെ പേളിയുടെ സ്‌പെഷ്യല്‍ പാചകവും ഉണ്ടായിരുന്നു ബീട്രൂട്ട് പച്ചടിയും ക്യാരറ്റ് ഹല്‍വയുമാണ് പേളിയുടെ സ്‌പെഷ്യല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com