'പ്രഭാസിനെ കാണണം, ഇല്ലെങ്കില്‍ ഇപ്പോള്‍ ചാടും'; ആത്മഹത്യാ ഭീഷണി മുഴക്കിയ ആരാധകന് എന്ത് സംഭവിച്ചു?

കഴിഞ്ഞ ദിവസം പുറത്തു വന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.  
'പ്രഭാസിനെ കാണണം, ഇല്ലെങ്കില്‍ ഇപ്പോള്‍ ചാടും'; ആത്മഹത്യാ ഭീഷണി മുഴക്കിയ ആരാധകന് എന്ത് സംഭവിച്ചു?

ചിലര്‍ക്ക് ചലച്ചിത്രതാരങ്ങളോട് അമിതമായ ആരാധനയുണ്ടാകാറഉണ്ട്. പഴ്‌സിലും പൂജാമുറിയിലും താരങ്ങളുടെ ഫോട്ടോ വയ്ക്കും. ഫഌക്‌സില്‍ പാലഭിഷേകം നടത്തല്‍ തുടങ്ങി താരത്തിനെ പ്രതിഷ്ഠയാക്കി ക്ഷേത്രം പണികഴിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ചിലരുടെ പ്രവൃത്തി ഇതിനെല്ലാമപ്പുറമാകും. അത്തരമൊരു സംഭവമാണ് തെലുങ്കാനയില്‍ നടന്നത്. 

നടന്‍ പ്രഭാസിന്റെ ആരാധകനാണ് കടുംകൈക്ക് മുതിര്‍ന്നത്. തന്റെ ആരാധനാപാത്രമായ പ്രഭാസിനെ ഒരു നോക്ക് കാണണമെന്ന ആവശ്യവുമായി മൊബൈല്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരിക്കുകയാണ് ആരാധകന്‍ എന്ന് അവകാശപ്പെടുന്നയാള്‍. കഴിഞ്ഞ ദിവസം പുറത്തു വന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.  

തെലങ്കാനയിലെ ജനകത്തിലാണ് സംഭവം. പ്രഭാസിനെ തനിക്ക് മുന്‍പില്‍ കൊണ്ടുവരണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇത് അംഗീകരിച്ചില്ലെങ്കില്‍ ടവറില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി. ആരാധകന്‍ ടവറിന് മുകളില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ ഇയാള്‍ക്ക് പിന്നീടെന്ത് സംഭവിച്ചുവെന്നതിനെ കുറിച്ചുള്ള  റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com