പാചക പരീക്ഷണം തൊട്ട് വ്യായാമം വരെ അഹാനയും സംഘവും ഈ ലോക്ക്ഡൗൺ കാലത്ത് പരീക്ഷിക്കാവുന്നതെല്ലാം ചെയ്തുവരികയാണ്. അഹാനയുടെ ചെമ്മീൻ ചമ്മന്തിയും ക്യാരറ്റ് ഹൽവയും സഹോദരിമാർക്കൊപ്പമുള്ള വർക്കൗട്ടുമെല്ലാം സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ഇപ്പോഴിതാ ഒരു കിടിലൻ ഡാൻസ് വിഡിയോയുമായി എത്തിയിരിക്കുകയാണ് നാൽവർ സംഘം.
'ഔ നാ നാ...' എന്ന ഇംഗ്ലീഷ് ഗാനത്തിനാണ് അഹാനയും സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും ചുവടുവച്ചിരിക്കുന്നത്. മുമ്പും ഇവരുടെ ഡാൻസ് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരുന്നു. ഇക്കുറിയും വിഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
അഹാനയുടെ യൂട്യൂബ് പേജിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ച വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. പതിവുപോലെ നാല് പേരും തകർത്താടിയ വിഡിയോയിൽ ദിയയാണ് കൂടുതൽ കൈയടി നേടിയത്. ദിയയുടെ ചുവടുകൾ ഒരു പ്രഫഷണൽ ഡാൻസറേ പോലെയാണെന്നാണ് കമന്റുകൾ ഏറെയും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ