'ജനിച്ച് ഇന്നുവരെ ഇങ്ങനെയൊന്നുണ്ടായിട്ടില്ല, അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങൾ വല്ലാതെ ഭയപ്പെടുത്തുന്നു'

നമ്മൾ കടന്നു പോകുന്ന അവസ്ഥ ഭയപ്പെടുത്തുന്നതാണ് എന്നാണ് നടി ഷീലു എബ്രഹാം പറയുന്നത്
'ജനിച്ച് ഇന്നുവരെ ഇങ്ങനെയൊന്നുണ്ടായിട്ടില്ല, അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങൾ വല്ലാതെ ഭയപ്പെടുത്തുന്നു'

ലോക്ക്ഡൗണിനെ തുടർന്ന് ആരാധനാലയങ്ങളെല്ലാം അ‌‌ടഞ്ഞുകിടക്കുമ്പോഴാണ് ഓശാന ഞായർ എത്തിയിരിക്കുന്നത്. എന്നാൽ കൊറോണ ഭീതിയെ തുടർന്ന് ഇത്തവണ ആഘോഷങ്ങളൊന്നുമില്ല. നല്ല നാളേക്കുള്ള പ്രാർത്ഥന മാത്രമാണ് എല്ലാവരിലും. ഇപ്പോൾ നമ്മൾ കടന്നു പോകുന്ന അവസ്ഥ ഭയപ്പെടുത്തുന്നതാണ് എന്നാണ് നടി ഷീലു എബ്രഹാം പറയുന്നത്. 

പള്ളിയിൽ നിന്ന് കുരുത്തോല വാങ്ങാത്ത ഒരു ഓശാനയും ജനിച്ചതിന് ശേഷം ഇതുവരെയുണ്ടായിട്ടില്ല എന്നാണ് ഫേയ്സ്ബുക്കിൽ കുറിപ്പിലൂടെ ഷീലു പറയുന്നത്. ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങൾ മനസിനെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടെന്നും ഷീലു കുറിച്ചു. 

താരത്തിന്റെ കുറിപ്പ് ഇങ്ങനെ; 'ഓശാന ഞായർ... ജനിച്ച അന്ന് മുതൽ ഇന്ന് വരെ പള്ളിയിൽ പോയി കുരുത്തോല വാങ്ങാത്ത ഒരു ഓശാനയും ഉണ്ടായിട്ടില്ല. ഒഴിഞ്ഞുകിടക്കുന്ന ആരാധനാലയങ്ങൾ...മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നു...നല്ലൊരു നാളേക്കായി ഈശ്വരനോട് പ്രാഥനയോടെ'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com