പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഇന്നലെ രാജ്യമൊന്നടങ്കം ഐക്യദീപം തെളിയിച്ചിരുന്നു. നിരവധി താരങ്ങളും ഇതിൽ പങ്കാളികളായിരുന്നു. എന്നാൽ അതിനൊപ്പം പലസ്ഥലങ്ങളിലും ലോക്ക്ഡൗൺ ലംഘനങ്ങളും നടന്നതായി റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് നടനും സംവിധായകനുമായ ലാൽ പങ്കുവെച്ച ഒരു ട്രോളാണ്.
പെട്രോൾ പമ്പിന് മുൻപിൽ മെഴുകുതിരി തെളിച്ചുവെച്ചിരിക്കുന്നതിനെ വിമർശിച്ചുകൊണ്ടാണ് ലാലിന്റെ ട്രോൾ. കാട്ടുപോത്തിന് എന്ത് ഏത്തവാഴ എന്ന അടിക്കുറിപ്പിലാണ് താരം ട്രോൾ പങ്കുവെച്ചിരിക്കുന്നത്. ലോക്ക്ഡൗണിലും രാജ്യത്തിന് ഒരുമ കാണിക്കാനാണ് ദീപം തെളിയിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
വീടിനുള്ളിൽ നിന്നുകൊണ്ടുതന്നെ ടോർച്ചടിക്കാനും ദീപം തെളിയിക്കാനുമാണ് മോദി പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് നിരവധി പേർ തീപന്തവുമായി തെരുവിൽ ഇറങ്ങുകയായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ