ലോറൻസ് 3 കോടി നൽകി, മലയാളത്തിലേയും തമിഴിലേയും സൂപ്പറുകൾ ഉത്കണ്ഠാകുലർ; പരിഹാസവുമായി ഷമ്മി

പുതിയ ചിത്രം ചന്ദ്രമുഖി 2 ന് അഡ്വാൻസായി നൽകിയ മുഴുവൻ തുകയുമാണ് അദ്ദേഹം നൽകിയത്
ലോറൻസ് 3 കോടി നൽകി, മലയാളത്തിലേയും തമിഴിലേയും സൂപ്പറുകൾ ഉത്കണ്ഠാകുലർ; പരിഹാസവുമായി ഷമ്മി

മിഴ് നടൻ രാഘവ ലോറൻസ് 3 കോടി രൂപ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്തത് വലിയ വാർത്തയായിരുന്നു. തന്റെ പുതിയ ചിത്രം ചന്ദ്രമുഖി 2 ന് അഡ്വാൻസായി നൽകിയ മുഴുവൻ തുകയുമാണ് അദ്ദേഹം നൽകിയത്. തുടർന്ന് താരത്തെ പുകഴ്ത്തിയും മറ്റു സിനിമ താരങ്ങളേയും വിമർശിച്ച് നിരവധി പേർ രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളെ പരിഹസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഷമ്മി തിലകൻ. ‌

ലോറൻസ് സംഭാവന നൽകിയ വിവരം അറിഞ്ഞ് തമിഴിലേയും, തെലുങ്കിലേയും, മലയാളത്തിലേയും സൂപ്പറുകൾ ഉത്കണ്ഠാകുലരാണ് എന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. ലോറൻസിന്റെ സിനിമകളിൽ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കണോ എന്ന് തീരുമാനമെടുക്കാൻ ഇടവേള പോലുമില്ലാതെ പതിനഞ്ചരകമ്മിറ്റി കൂടിയാലോചനകൾ നടത്തുന്നുണ്ടെന്നും ഷമ്മി കുറിച്ചു. താരത്തിന്റെ പോസ്റ്റിനെ പിന്തുണച്ചും എതിർത്തും നിരവധി കമന്റുകളാണ് ലഭിക്കുന്നത്. 

ഷമ്മി തിലകന്റെ പോസ്റ്റ് വായിക്കാം

'ചന്ദ്രമുഖി 2' ന് അഡ്വാന്‍സ് ലഭിച്ചത് മൂന്ന് കോടി; മുഴുവന്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി തമിഴ് സൂപ്പര്‍താരം ലോറന്‍സ്..
#respect #love_you_lorence

ഇതറിഞ്ഞ തമിഴിലേയും, തെലുങ്കിലേയും, മലയാളത്തിലേയും സൂപ്പറുകൾ ഉത്കണ്ഠാകുലർ. ലോറൻസിന്റെ സിനിമകളിൽ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കണോ എന്ന് തീരുമാനമെടുക്കാൻ ഇടവേള പോലുമില്ലാതെ പതിനഞ്ചരകമ്മിറ്റി കൂടിയാലോചനകൾ നടത്തുന്നതായി അറിയുന്നു.

ഈ കൊറോണ കാലത്ത് വീട്ടിൽ ചൊറീം കുത്തി ഇരിക്കുന്ന നമുക്ക് ഇനി എന്തെല്ലാമെന്തല്ലാം തമാശകൾ കാണേണ്ടി വരുമോ എന്തോ..?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com