'ഇപ്പോൾ എന്റെ വാക്കുകൾ ഇടറിയിരിക്കുകയാണ്, ഞാൻ നിങ്ങളിലേക്ക് മടങ്ങിയെത്താം'; ഇർഫാന്റെ മകൻ

അച്ഛന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ട് രം​ഗത്തെത്തുകയാണ് ഇർഫാൻ ഖാന്റെ മകൻ ബബിൽ ഖാൻ
'ഇപ്പോൾ എന്റെ വാക്കുകൾ ഇടറിയിരിക്കുകയാണ്, ഞാൻ നിങ്ങളിലേക്ക് മടങ്ങിയെത്താം'; ഇർഫാന്റെ മകൻ

ടൻ ഇർഫാൻ ഖാന്റെ അപ്രതീക്ഷിത വിയോ​ഗം കുടുംബത്തെ മാത്രമല്ല സിനിമ പ്രേമികളെയും ആഘാതത്തിലാക്കിയിരിക്കുകയാണ്. ലോക്ക്ഡൗണിനെ തുടർന്ന് താരത്തെ അവസാനമായി കാണാൻ പോലും പലർക്കും ആയില്ല. ഇപ്പോൾ അച്ഛന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ട് രം​ഗത്തെത്തുകയാണ് ഇർഫാൻ ഖാന്റെ മകൻ ബബിൽ ഖാൻ. വ്യക്തിപരമായി ഇപ്പോൾ ആരോടും മറുപടി പറയാൻ കഴിയാത്ത അവസ്ഥയാണെന്നും ഈ അവസ്ഥ കടന്നുപോകുമ്പോൾ ഓരോരുത്തരിലേക്ക് എത്താം എന്നാണ് ബബിൽ കുറിച്ചത്.

'അനുശോചനം അറിയിച്ച എന്റെ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും ഹൃദയംനിറഞ്ഞ നന്ദി. എന്റെ വാക്കുകള്‍ ഇടറിയിരിക്കുകയാണ്. അതിനാല്‍ എനിക്കിപ്പോള്‍ ഓരോരുത്തരോടായി പ്രതികരിക്കാന്‍ സാധിക്കില്ല. നിങ്ങള്‍ മനസിലാക്കും എന്ന് വിശ്വസിക്കുന്നു. നിങ്ങള്‍ ഓരോരുത്തര്‍ക്കും തീര്‍ച്ചയായും ഞാന്‍ മറുപടി തരും, ഈ സമയം ഒന്ന് കടന്നുപോകട്ടെ. എല്ലാവരോടും ഒരുപാട് നന്ദി.' ബബിൽ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. 

അർബുദത്തെ തുടർന്നാണ് ഇന്നലെ ഇർഫാൻ ഖാൻ ലോകത്തോട് വിടപറയുന്നത്. അമ്മ മരിച്ചതിന് പിന്നാലെയായിരുന്നു ഇർഫാനും മടങ്ങിയത്. ലോക്ക്ഡൗണിനെ തു‌ടർന്ന് ചികിത്സ മുടങ്ങിയതാണ് താരത്തിന് വെല്ലുവിളിയായത്. അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. മൂത്ത മകനാണ് ബബില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com