മാമാങ്കം സുന്ദരി പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു

ഇരുവരും 2012 മുതല്‍ പ്രണയത്തിലായിരുന്നു
മാമാങ്കം സുന്ദരി പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു

മാമാങ്കത്തിലൂടെ ശ്രദ്ധേയയായ നടി പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹയാണ് വരന്‍. ഓഗസ്റ്റ് ഏഴിനാണ് വിവാഹം. നീണ്ടനാളായി പ്രണയത്തിലായിരുന്നു ഇരുവരും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഡൽഹിയിൽവെച്ചാണ് വിവാഹം നടക്കുക.

നടി തന്നെയാണ് വിവാഹവാർത്ത പുറത്തുവിട്ടത്. വിവാഹ നിശ്ചയവും വിവാഹവും ഒരേ ദിവസം തന്നെയായിരിക്കും. നിശ്ചയം രാവിലെയും വിവാഹം വെെകിട്ടുമായിരിക്കും നടക്കുക. 50 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. അതിഥികളോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹ വേദിയിലും മാസ്കും സാനിറ്റെെസറുമുണ്ടായിരിക്കുമെന്നും പ്രാചി അറിയിച്ചു.വിവാഹത്തിനെത്തുന്ന ഓരോരുത്തരുടേയും ആരോഗ്യം തനിക്ക് പ്രധാനപ്പെട്ടതാണെന്നും അതിനാല്‍ വലിയ വേദിയാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും പ്രാചി പറയുന്നു. അതിഥികള്‍ കൂട്ടമായി എത്താതിരിക്കാന്‍ 30 മിനുറ്റിന്റെ ഇടവേളകളില്‍ എത്താനാണ് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് മൂന്ന് മുതല്‍ക്കു തന്നെ വിവാഹത്തിന്റെ ആഘോഷങ്ങള്‍ തുടങ്ങുമെന്നും താരം അറിയിച്ചു.

ഇരുവരും 2012 മുതല്‍ പ്രണയത്തിലായിരുന്നു. തന്റെ പ്രിയപ്പെട്ടവനൊപ്പമുള്ള ത്രോബാക്ക് ചിത്രവും പ്രാചി പങ്കുവെച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് വിവാഹം തന്റെ ലിസ്റ്റിലുണ്ടായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ ഓ​ഗസ്റ്റ് ഏഴിനായി കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു. എൻ​ഗേജ്മെന്റിന് അണിയുന്ന വസ്ത്രവും താരം ആരാധകർക്കായി പങ്കുവെച്ചു. ഡീപ് നെക്ക് റെഡ് ഫ്രോക്കാണ് താരം ധരിക്കുക. വിവാഹത്തിന് ലെഹങ്കയായിരിക്കുമെന്നും എന്നാൽ അത് സർപ്രൈസാണെന്നുമാണ് താരം പറയുന്നത്.

മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെയാണ് പ്രാചി മലയാളത്തിലേക്ക് എത്തുന്നത്. ഇന്ത്യന്‍ നെറ്റ്ബോള്‍ ടീം നായികയായിരുന്നു പ്രാചി. ബാസ്ക്കറ്റ് ബോളും കളിച്ചിരുന്നു. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു. ടെലിവിഷന്‍ പരമ്പരയിലൂടെയാണ് പ്രാചി അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് സിനിമയിലും അരങ്ങേറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com