കഴിഞ്ഞ ദിവസമാണ് നടി അമേയ മാത്യു തന്റെ മേക്കോവര്‍ ചിത്രങ്ങളിലൂടെ ആരാധകരെ ഞെട്ടിച്ചത്. ലോക്ക്ഡൗണില്‍ എട്ട് കിലോ ഭാരമാണ് താരം കുറച്ചത്. ഇപ്പോള്‍ മനോഹരമായ ചിത്രത്തിലൂടെ ആരാധകരുടെ മനസു കീഴടക്കുകയാണ് താരം. ചുവന്ന സാരിയില്‍ സുന്ദരിയായി നില്‍ക്കുകയാണ് അമേയ.
പോസിറ്റീവ് ചിന്തയ്ക്കൊപ്പമാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. മോശം ദിവസങ്ങള്‍ തിരിച്ചടികള്‍ നല്‍കും... തോറ്റുകൊടുക്കരുത്. സ്വയം കുറ്റപ്പെടുത്താതെ നാളെ ഇതിലും നന്നായി ചെയ്യാന്‍ കഴിയും എന്ന് വിശ്വസിച്ചു മുന്നോട്ട് പോകുക.- അമേയ കുറിച്ചു. സ്ലീവ്ലസ് ബ്ലൗസിനൊപ്പം ചുവപ്പ് സാരിയുടുത്ത് സിംപിള്‍ ലുക്കിലാണ് താരം എത്തുന്നത്. അമേയയെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരത്തിന് ആരാധകര്‍ ഏറെയാണ്. ചിത്രങ്ങള്‍ മാത്രമല്ല അടിക്കുറിപ്പുകളും ഹിറ്റാവാറുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ശരീരഭാരം കുറച്ചതിലൂടെ തനിക്കുണ്ടായ മാറ്റം താരം ആരാധകരെ അറിയിച്ചത്. 62 കിലോയില്‍ നിന്ന് 54 കിലോ ആയിട്ടാണ് ഭാരം കുറച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ