'ബാലൂ, വേ​ഗം എഴുന്നേറ്റുവാ, നിനക്കുവേണ്ടി കാത്തിരിക്കുകയാണ്'; എസ്പിബിയോട് ഇളയരാജ; വിഡിയോ

'ബാലൂ, വേ​ഗം എഴുന്നേറ്റുവാ, നിനക്കുവേണ്ടി കാത്തിരിക്കുകയാണ്'; എസ്പിബിയോട് ഇളയരാജ; വിഡിയോ

വഴക്കിട്ടപ്പോൾ പോലും തങ്ങൾക്കിടയിൽ സൗഹൃദമുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്

​ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം കോവിഡ് ബാധിതനായതിനെ തുടർന്ന് അതീവ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. എസ്പിബിയുടെ തിരിച്ചുവരവിനായി പ്രാർത്ഥിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആരാധകരും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സം​ഗീത സംവിധായകൻ ഇളയരാജയുടെ ഹൃദയം തൊടുന്ന വാക്കുകളാണ്. തന്റെ  ആത്മസുഹൃത്തായ ബാലുവിനോട് തിരിച്ചുവരാൻ ആവശ്യപ്പെടുകയാണ് അദ്ദേഹം. വഴക്കിട്ടപ്പോൾ പോലും തങ്ങൾക്കിടയിൽ സൗഹൃദമുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

"ബാലൂ, വേഗം തിരിച്ചുവരൂ. നിനക്കുവേണ്ടി കാത്തിരിക്കുകയാണ്. നമ്മുടെ ജീവിതം സിനിമയില്‍ അവസാനിച്ചുപോകുന്നതല്ല. സിനിമയില്‍ ആരംഭിച്ചതുമല്ല. ഏതൊക്കെയോ കച്ചേരികളില്‍ ഒരുമിച്ച് ആരംഭിച്ച സംഗീതം നമ്മുടെ ജീവിതവും ജീവിക്കാനുള്ള കാരണവും ആവുകയായിരുന്നു. സംഗീതത്തില്‍ നിന്ന് സ്വരങ്ങള്‍ എങ്ങനെ വേര്‍പിരിയാതെ നില്‍ക്കുന്നുവോ അങ്ങനെ നമ്മുടെ സൗഹൃദവും ഒരുകാലത്ത് പിരിഞ്ഞിട്ടില്ല. നമ്മള്‍ തര്‍ക്കിച്ച സമയങ്ങളില്‍ പോലും ആ സൗഹൃദം നമ്മെ വിട്ടുപോയില്ല. അതിനാല്‍ നീ തിരിച്ചുവരാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. അങ്ങനെ സംഭവിക്കുമെന്ന് എന്‍റെ ഉള്ളം പറയുന്നു. അത് സത്യമാകട്ടെ. അതിനായി ഞാന്‍ പ്രാര്‍ഥിക്കുന്നു. ബാലു, വേ​ഗം വാ", ഇളയരാജ പറയുന്നു.

ഓഗസ്റ്റ് അഞ്ചിനാണ് എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തിന്റെ  ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അതിതീവ്രവിഭാഗത്തിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയിലാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശ പ്രകാര തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com