മലയാളത്തിൽ സൂപ്പർഹിറ്റായ അയ്യപ്പനും കോശിയും തെലുങ്കിലെത്തുമ്പോൾ പവൻ കല്ല്യാണും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലെത്തുമെന്ന് റിപ്പോർട്ട്. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായൻ എന്ന കഥാപാത്രത്തെ പവനും പൃഥ്വിരാജിന്റെ കോശിയായി വിജയ് സേതുപതിയും എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പവൻ കല്യാണിന്റെ പിറന്നാൾ ദിനമായ സെപ്റ്റംബർ രണ്ടിന് ഉണ്ടാകുമന്നാണ് സൂചന.
വെങ്കി അത്ലുരിയാണ് അയ്യപ്പനും കോശിയും തെലുങ്കിൽ ഒരുക്കുന്നത്. ഹാരിക ഹസ്സിൻ ആണ് നിർമാണം. റാണ ദഗ്ഗുപട്ടിയെയും നന്ദമുരി ബാലകൃഷ്ണയെയും കഥാപാത്രങ്ങളാക്കി അയ്യപ്പനും കോശിയും ഒരുക്കുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ബാലയ്യ ചിത്രത്തിൽ അഭിനയിക്കുന്നില്ലെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെടുകയായിരുന്നു.
ചിത്രത്തിന്റെ ഹിന്ദി റീമേക്കും ഒരുങ്ങുന്നുണ്ട്. ജോൺ എബ്രഹാമാണ് ഹിന്ദി റീമേക്കിന്റെ അവകാശം സ്വന്തമാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ