'ഞങ്ങള്‍ക്ക് അഭിലാഷങ്ങളും വികാരങ്ങളുമുണ്ട്'; സിനിമയില്‍ സ്ത്രീകളെ വെള്ളപൂശി കാണിക്കേണ്ടതില്ലെന്ന് ഭൂമി പഡ്‌നേക്കര്‍

'സ്ത്രീ കഥാപാത്രങ്ങളെ സിനിമയില്‍ വെള്ളപൂശിക്കാണിക്കാറുണ്ടെന്നും എന്നാല്‍ ഈ രീതിയില്‍ മാറ്റം വരണം എന്നുമാണ് താരം പറയുന്നത്'
'ഞങ്ങള്‍ക്ക് അഭിലാഷങ്ങളും വികാരങ്ങളുമുണ്ട്'; സിനിമയില്‍ സ്ത്രീകളെ വെള്ളപൂശി കാണിക്കേണ്ടതില്ലെന്ന് ഭൂമി പഡ്‌നേക്കര്‍

സിനിമയില്‍ സ്ത്രീകളേയും പുരുഷന്മാരെയും കാണിക്കുന്നതില്‍ മാറ്റം കൊണ്ടുവരുണമെന്ന് ബോളിവുഡി നടി ഭൂമി പഡ്‌നേക്കര്‍. സ്ത്രീ കഥാപാത്രങ്ങളെ സിനിമയില്‍ വെള്ളപൂശിക്കാണിക്കാറുണ്ടെന്നും എന്നാല്‍ ഈ രീതിയില്‍ മാറ്റം വരണം എന്നുമാണ് താരം പറയുന്നത്. കൂടാതെ കരുത്തരായ കഥാപാത്രങ്ങള്‍ പുരുഷന്മാരില്‍ സമ്മര്‍ദ്ദമുണ്ടാക്കുമെന്നും ഭൂമി പറയുന്നു. 

സ്ത്രീയേയും പുരുഷനേയും കാണിക്കുന്നതില്‍ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. സ്ത്രീകള്‍ വെള്ളപൂശി കാണിക്കേണ്ടതില്ല. ഞങ്ങള്‍ക്കും താല്‍പ്പര്യങ്ങളും അഭിലാഷങ്ങളുമുണ്ട്, ശാരീരിക ആവശ്യങ്ങളും വികാരങ്ങളും ഞങ്ങള്‍ക്കുമുണ്ട്. ബാലന്‍സ് ചെയ്യാനുള്ള കഴിവുമുണ്ട്. സ്ത്രീകള്‍ക്ക് സൂപ്പര്‍പവറുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത് ഒരുപാട് സിനിമകളിലൂടെ കാണാന്‍ ആഗ്രഹിക്കുന്നുണ്ട്.' ഭൂമി പറഞ്ഞു. 

പുരുഷന്മാരെ സിനിമയില്‍ കാണിക്കുന്നതിലും മാറ്റം വരണമെന്നും താരം വ്യക്തമാക്കി. ശക്തരായിരിക്കണമെന്നും കരയരുതെന്നും വികാരങ്ങള്‍ പ്രകടമാക്കരുതെന്നും പറയുന്നതിലൂടെ പുരുഷന്മാരില്‍ വളരെ അധികം സമ്മര്‍ദ്ദം നമ്മള്‍ ചെലുത്തുന്നുണ്ട്. ഇത് തെറ്റാണ്. പുരുഷന് വേദനിക്കില്ല എന്ന കാഴ്ചപ്പാട് ശരിയല്ല. അതില്‍ മാറ്റം വരണം. സിനിമയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വാദീനമുണ്ടെന്നാണ് ഭൂമി പറയുന്നത്. ആളുകളുടെ ചിന്താഗതി മാറ്റി അവരെ പോസിറ്റീവാക്കാന്‍ സിനിമയെ ഉപയോഗിക്കാനാവുമെന്നും താരം കൂട്ടിച്ചേര്‍ത്തു. 

സ്ത്രീകളെ വസ്തുവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണം എന്നു ഞാന്‍ വിശ്വസിക്കുന്നു. എല്‍ജിബിറ്റി സമൂഹത്തേക്കുറിച്ചും മറ്റുമുള്ള കൂടുതല്‍ സിനിമകള്‍ വരണം. മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ടെന്ന് എനിക്കറിയാം. അതിനെ നമ്മള്‍ വേഗത്തിലാക്കണം. സൂപ്പര്‍ ഡീലക്‌സ് ഇപ്പോഴാണ് കണ്ടത്. എന്താണ് ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് എനിക്ക് വിശ്വസിക്കാനായില്ല. സിനിമയില്‍ മികച്ച വര്‍ക്കുകള്‍ വരുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com