മുണ്ടു മടക്കിക്കുത്തി ഹണിറോസ്; റൗഡി ബേബിയെന്ന് ആരാധകർ; ചിത്രം വൈറൽ

താരത്തിന്റെ പുത്തൻ ലുക്ക് ആരാധകരുടെ മനസു കീഴടക്കിയിരിക്കുകയാണ്
മുണ്ടു മടക്കിക്കുത്തി ഹണിറോസ്; റൗഡി ബേബിയെന്ന് ആരാധകർ; ചിത്രം വൈറൽ

ലയാളികളുടെ ഇഷ്ടതാരമാണ് ഹണി റോസ്. മോഡേൺ വേഷത്തിലും നാടൻ ലുക്കിലും എത്തി താരം ആരാധകരുടെ കയ്യടി നേടാറുണ്ട്. ഓണം പ്രമാണിച്ച് വ്യത്യസ്ത വേഷത്തിലെത്തി അമ്പരപ്പിക്കുകയാണ് താരം. ലുങ്കിയും ടീഷർട്ടും അണിഞ്ഞാണ് താരം എത്തുന്നത്. 

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ഹണി റോസ് ചിത്രം പങ്കുവെച്ചത്. മുണ്ടു മടക്കിക്കുത്തി നിൽക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. കൂളിങ് ​ഗ്ലാസും വെച്ച് വൻ സ്റ്റൈലിലാണ് താരത്തിന്റെ നിൽപ്പ്. ലുങ്കി ഇഷ്ടം എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും താരത്തിന്റെ പുത്തൻ ലുക്ക് ആരാധകരുടെ മനസു കീഴടക്കിയിരിക്കുകയാണ്. റൗഡി ബേബി എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ വ്യത്യസ്ത ഡിസൈനിലുള്ള ലുങ്കി പരീക്ഷിക്കാനും അവർ ആവശ്യപ്പെടുന്നുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

Lungi estam

A post shared by Honey Rose (@honeyroseinsta) on

മോഹൻലാലിന്റെ നായികയായി  ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ എന്നീ സിനിമകളിലാണ്ഹണി റോസിനെ അവസാനമായി കണ്ടത്. കഴിഞ്ഞ വർഷം തന്‍റെ പേരിൽ തന്നെ രാമച്ചം ബ്രാൻഡുകളും ഹണി പുറത്തിറക്കി ബിസിനസ് രംഗത്തേക്ക് ചുവടുവച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com