29-ാം പിറന്നാളിന് 29 കിലോമീറ്റര്‍ ഓടിതീര്‍ത്തു, അങ്കിതയ്ക്ക് ആശംസകളുമായി മിലിന്ദ്, ചിത്രങ്ങള്‍ 

പിറന്നാള്‍ ദിനത്തില്‍ പകര്‍ത്തിയ ചില ചിത്രങ്ങളും മിലിന്ദ് പങ്കുവച്ചു
29-ാം പിറന്നാളിന് 29 കിലോമീറ്റര്‍ ഓടിതീര്‍ത്തു, അങ്കിതയ്ക്ക് ആശംസകളുമായി മിലിന്ദ്, ചിത്രങ്ങള്‍ 

ഭാര്യ അങ്കിതയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടനും മോഡലുമായ മിലിന്ദ് സോമന്‍. ഇന്നലെയായിരുന്നു അങ്കിതയുടെ 29-ാം പിറന്നാള്‍. പ്രിയപ്പെട്ടവര്‍ ഒന്നിച്ച ചെറിയ ആഘോഷമായിരുന്നു അങ്കിതയുടെ പിറന്നാള്‍. 

29-ാം പിറന്നാളില്‍ 29 കിലോമീറ്റര്‍ അങ്കിത അനായാസം ഓടിത്തീര്‍ത്തെന്നും മിലിന്ദ് കുറിച്ചു. 'ഈ വര്‍ഷം പല കാര്യങ്ങള്‍ കൊണ്ട് വളരെ കഠിനമായിരുന്നെന്ന് എനിക്കറിയാം, പക്ഷെ നീ അത് മനോഹരമാക്കി, എല്ലാ അനുഭവങ്ങളും എല്ലാ നിമിഷവും കൂടുതല്‍ മധുരമുള്ളതാക്കി. 29 വര്‍ഷത്തിനായി വളരെ അനായാസം ഇന്ന് രാവിലെ നീ 29 കിലോമീറ്റര്‍ ഓടി പൂര്‍ത്തിയാക്കിയതില്‍ എനിക്ക് വളരെ അഭിമാനമുണ്ട്', മിലിന്ദ് കുറിച്ചു. 

പിറന്നാള്‍ ദിനത്തില്‍ പകര്‍ത്തിയ ചില ചിത്രങ്ങളും മിലിന്ദ് പങ്കുവച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com