ഷര്‍ട്ടും മുണ്ടും ധരിച്ചെത്തി, അനിയത്തിക്കുട്ടിയുടെ ഹല്‍ദി ചടങ്ങ് ആഘോഷമാക്കി അനുശ്രീ; ചിത്രങ്ങള്‍

തന്റെ കുഞ്ഞനുജത്തി ശ്രീക്കുട്ടിയുടെ ഹല്‍ദി ചടങ്ങിനാണ് താരം പങ്കാളിയായത്
ഷര്‍ട്ടും മുണ്ടും ധരിച്ചെത്തി, അനിയത്തിക്കുട്ടിയുടെ ഹല്‍ദി ചടങ്ങ് ആഘോഷമാക്കി അനുശ്രീ; ചിത്രങ്ങള്‍

പ്പോള്‍ വിവാഹത്തേക്കാള്‍ ആഘോഷമാകുന്നത് തലേദിവസം നടക്കുന്ന ഹല്‍ദി ചടങ്ങുകളാണ്. മഞ്ഞ വേഷവും പൂമാലയുമെല്ലാം അണിഞ്ഞ് പാട്ടും ഡാന്‍സുമായി വന്‍ ആഘോഷമായിരിക്കും. അടുത്ത സുഹൃത്തുക്കള്‍ മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക. ഇപ്പോള്‍ ആദ്യമായി ഹല്‍ദി ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടി അനുശ്രീ.

തന്റെ കുഞ്ഞനുജത്തി ശ്രീക്കുട്ടിയുടെ ഹല്‍ദി ചടങ്ങിനാണ് താരം പങ്കാളിയായത്. ഒരേപോലുള്ള മഞ്ഞ സില്‍ക്ക് ഷര്‍ട്ടും മുണ്ടും കൂളിങ് ഗ്ലാസും ധരിച്ചാണ് എല്ലാവരും നില്‍ക്കുന്നത്. സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് മൊത്തം ആഘോഷത്തിമര്‍പ്പിലാണ്. താരം തന്നെയാണ് രസകരമായ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്. ഹല്‍ദി മനോഹരമായ ആചാരമാണെന്നും താരം പറയുന്നുണ്ട്.

എന്റെ കുഞ്ഞനുജത്തി ശ്രീക്കുട്ടി വിവാഹജീവിതത്തിലേക്ക് കടക്കുകയാണ്. ഇതിലും മികച്ച രീതിയില്‍ എങ്ങനെയാണ് ഇത് ആഘോഷമാക്കുക. ഞാന്‍ ആദ്യമായി പങ്കെടുക്കുന്ന ഹല്‍ദി ചടങ്ങാണ് ഇത്. ആഘോഷം നിറഞ്ഞ ആചാരം- അനുശ്രീ കുറിച്ചു. അനുശ്രീയുടെ സഹോദരനും ഭാര്യയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com