സിനിമയിലേക്ക് ഓഫറുകളുമായി പെൺകുട്ടികൾക്ക് മെസേജ്; വ്യാജ കാസ്റ്റിങ് കോളിനെതിരെ ഒമർ ലുലു

ന്റെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി
ഒമർ ലുലു/ ഫേയ്സ്ബുക്ക്
ഒമർ ലുലു/ ഫേയ്സ്ബുക്ക്

ന്റെ പേരില്‍ വ്യാജ കാസ്റ്റിങ് കോള്‍ നടത്തി തട്ടിപ്പിന് ശ്രമം നടക്കുന്നതായി സംവിധായകന്‍ ഒമര്‍ ലുലു. അദ്ദേഹത്തിന്റെ ഫോട്ട് ഡിപി ആക്കി യുഎസ് നമ്പറിൽ നിന്നു വാട്സ്ആപ്പ് വഴിയാണ് തട്ടിപ്പ്.  പെൺകുട്ടികൾക്ക്‌ സിനിമയിലേയ്ക്ക്‌ ഓഫറുകൾ വാഗ്ദാനം ചെയ്തുകൊണ്ട്‌ മെസേജുകൾ വരുന്നുണ്ടെന്നും തട്ടിപ്പിൽ വീഴരുതെന്നും ഒമർ ലുലു മുന്നറിയിപ്പ് നൽകി. തന്റെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഒമർ ലുലുവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

ഫേക്ക് കാസ്റ്റിങ് കോൾ
എന്റെ ഫോട്ടോ DP ഇട്ടുകൊണ്ട്‌ ഒരു US നമ്പറിൽ നിന്നും ഏതോ ഒരു വ്യക്തി ഒരു വാട്സാപ്പ്‌ അക്കൗണ്ട്‌ ക്രിയേറ്റ്‌ ചെയ്ത്‌, പെൺകുട്ടികൾക്ക്‌ സിനിമയിലേയ്ക്ക്‌ ഓഫറുകൾ വാഗ്ദാനം ചെയ്തുകൊണ്ട്‌ മെസേജയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. സൗമ്യ മേനോൻ, അരുന്ധതി നായർ തുടങ്ങിയവരുടെ നമ്പറുകളിലേയ്ക്കും ഈ വ്യക്തി മെസേജുകൾ അയച്ചിട്ടുണ്ട്‌. ഈ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ഞാൻ നിയമനടപടിയെടുക്കുകയാണ്‌. ഇത്തരത്തിൽ വരുന്ന മെസേജുകൾക്കോ, കാസ്റ്റിംഗ്‌ കോളുകൾക്കോ ഞാനോ ഒമർ ലുലു എന്റർടൈൻമെന്റ്സോ ഉത്തരവാദിയായിരിക്കുന്നതല്ല.
                                                       
ഒമർ ലുലു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com