സാറയെ സൂക്ഷിക്കണം, ബോളിവുഡിലെ മൂന്ന് യുവ നടന്മാര്‍ എനിക്ക് മുന്നറിയിപ്പു തന്നു; തുറന്നു പറഞ്ഞ് വരുണ്‍ ധവാന്‍ 

സാറയ്‌ക്കൊപ്പം അഭിനയിക്കുന്നത് അറിഞ്ഞ് മറ്റു താരങ്ങള്‍ തനിക്ക് മുന്നറിയിപ്പു നല്‍കിയെന്നാണ് നടന്‍ വരുണ്‍ ധവാന്‍ പറയുന്നത്
സാറാ അലി ഖാനും വരുൺ ധവാനും/ ഫേയ്സ്ബുക്ക്
സാറാ അലി ഖാനും വരുൺ ധവാനും/ ഫേയ്സ്ബുക്ക്
Published on
Updated on

രങ്ങേറ്റം കുറിച്ച് കുറഞ്ഞു നാളുകള്‍ കൊണ്ട് ബോളിവുഡില്‍ ശ്രദ്ധേയയായ നടിയാണ് സാറാ അലി ഖാന്‍. എന്നാല്‍ ബോളിവുഡ് യുവതാരങ്ങള്‍ക്കിടയില്‍ സാറ ഒരു 'ഭീകരി'യാണ്. സാറയ്‌ക്കൊപ്പം അഭിനയിക്കുന്നത് അറിഞ്ഞ് മറ്റു താരങ്ങള്‍ തനിക്ക് മുന്നറിയിപ്പു നല്‍കിയെന്നാണ് നടന്‍ വരുണ്‍ ധവാന്‍ പറയുന്നത്. കൂലി നമ്പര്‍ വണ്‍ എന്ന ചിത്രത്തിലാണ് വരുണും സാറയും ഒന്നിച്ചത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കപില്‍ ശര്‍മ ഷോയില്‍ വന്നപ്പോഴാണ് വരുണിന്റെ വെളിപ്പെടുത്തല്‍. 

വരുണും സാറയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി നമ്പര്‍ വണ്‍. നടന്മാരായ ആയുഷ്മാന്‍ ഖുറാനയും കാര്‍ത്തിക് ആര്യനും വിക്കി കൗശാലുമാണ് വരുണിന് മുന്നറിയിപ്പുമായി എത്തിയത്. ഇവര്‍ മൂവരും ഒരേ കാര്യമാണ് പറഞ്ഞത് എന്നാണ് വരുണ്‍ പറയുന്നത്. ഇത് കേട്ടതോടെ അവര് എന്താണ് പറഞ്ഞത് എന്നായി സാറയുടെ ചോദ്യം. സാറയെ സൂക്ഷിക്കണം എന്നായിരുന്നു വരുണിന്റെ മറുപടി. ഷോയുടെ പ്രമോ വിഡിയോയിലാണ് ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണം ഉള്ളത്. 

സുശാന്ത് സിങ് രജ്പുത്തിന്റെ നായികയായി കേദാര്‍നാഥിലൂടെയാണ് സാറ ബോളിവുഡിലേക്ക് അരങ്ങേറുന്നത്. തുടര്‍ന്ന് രണ്‍വീര്‍ സിങ്ങിനൊപ്പം സിംബയിലും കാര്‍ത്തിക് ആര്യന്റെ നായികയായി ലവ് ആജ് കല്ലിലും അഭിനയിച്ചു. ഇപ്പോള്‍ അക്ഷയ് കുമാറിനും ധനുഷിനുമൊപ്പം അത്രംഗി രെയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സാറ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com