അമ്മുമ്മയുടെ കുട്ടിക്കാലത്തെ ചിത്രം, പിസാസ്  2നായി 'അടിച്ചുമാറ്റി' ആൻഡ്രിയ

മുത്തശ്ശിയുടെ പഴയ ചിത്രത്തിലേതു പോലെയാണ് ആൻഡ്രിയയുടെ വേഷവും ഇരിപ്പുമെല്ലാം
ആൻഡ്രിയയുടെ മുത്തശ്ശിയുടെ ചിത്രം, പിസാസ് 2 പോസ്റ്ററിൽ ആൻഡ്രിയ/ ഇൻസ്റ്റ​ഗ്രാം
ആൻഡ്രിയയുടെ മുത്തശ്ശിയുടെ ചിത്രം, പിസാസ് 2 പോസ്റ്ററിൽ ആൻഡ്രിയ/ ഇൻസ്റ്റ​ഗ്രാം

മിസ്കിൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം പിസാസ് 2 ന്റെ ഫസ്റ്റ് ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ആം​ഗ്ലോ ഇന്ത്യൻ സ്റ്റൈലിൽ ഇരിക്കുന്ന ആൻഡ്രിയയുടെ ചിത്രമാണ് പോസ്റ്ററിൽ. വളരെ പ്രത്യേകതയുള്ളതാണ് ഈ ചിത്രം. താരത്തിന്റെ സ്വന്തം മുത്തശ്ശിയാണ് പോസ്റ്ററിന് പ്രചോദനമായത്. മുത്തശ്ശിയുടെ പഴയ ചിത്രത്തിലേതു പോലെയാണ് ആൻഡ്രിയയുടെ വേഷവും ഇരിപ്പുമെല്ലാം. 

ആരക്കോണത്തുള്ള ഒരു ആം​ഗ്ലോ ഇന്ത്യൻ കുടുംബത്തിലാണ് ആൻഡ്രിയ ജനിച്ചത്. ഹീതർ എന്നാണ് ആൻഡ്രിയയുടെ മുത്തശ്ശിയുടെ പേര്. തലയിലൊരു സ്കാർഫും കൈയിൽ വാച്ചും കെട്ടി വളരെ ​ഗൗരവ മുഖഭാവത്തിൽ ഇരിക്കുന്ന മുത്തശ്ശിയാണ് ചിത്രത്തിൽ. ഇതിന് സമാനമായി ഇതേ വേഷത്തിലാണ് ആൻഡ്രിയയേയും ചിത്രത്തിൽ കാണുന്നത്. മാത്രമല്ല ആൻഡ്രിയ തലയിൽ കെട്ടിയിരിക്കുന്നത് മുത്തശ്ശിയുടെ സ്കാർഫ് തന്നെയാണ്. 

താരം തന്നെയാണ് പോസ്റ്റർ വന്ന വഴിയെക്കുറിച്ച് ആരാധകരെ അറിയിച്ച്. സിനിമയെക്കുറിച്ച് മിസ്കിൻ ആദ്യമായി പറഞ്ഞപ്പോൾ തന്റെ കുടുംബത്തെക്കുറിച്ചാണ് ഓർമവന്നത് എന്നാണ് താരം പറയുന്നത്. തുടർന്ന് പൂർവികരുടെ ഫോട്ടോ എടുത്തു നോക്കുകയും അത് മിസ്കിന് അയച്ചുകൊടുക്കുകയുമായിരുന്നു. അതിൽനിന്നാണ് മുത്തശ്ശിയുടെ ചിത്രം മിഷ്കിൻ തിരഞ്ഞെടുത്തത്. ആൻഡ്രിയുടെ കഥാപാത്രത്തിന് വേണ്ടി ആ ചിത്രത്തെ മിഷ്കിൻ പുനരാവിഷ്കരിക്കുകയായിരുന്നു. 

2014-ൽ  പുറത്തിറങ്ങിയ പിസാസിന്റെ രണ്ടാം ഭാ​ഗമാണ് പിസാസ് 2. നാ​ഗ, പ്രയാ​ഗ മാർട്ടിൻ, രാധാ രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com