'ഉത്തരം വെട്ടിക്കളഞ്ഞു, ക്രൂരമായ കമന്റും'; കുനാല്‍ യാത്ര ചെയ്ത വിമാനക്കമ്പനിയെപ്പോലെയാണ് ടീച്ചറും; ട്രോളുമായി റസൂല്‍ പൂക്കുട്ടി

ഗുരുത്വാകര്‍ഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുകളിലേക്ക് പോകുന്നതെല്ലാം താഴേക്ക് പതിക്കും എന്നായിരുന്നു റസൂല്‍ പൂക്കട്ടിയുടെ മകന്റെ ഉത്തരം
'ഉത്തരം വെട്ടിക്കളഞ്ഞു, ക്രൂരമായ കമന്റും'; കുനാല്‍ യാത്ര ചെയ്ത വിമാനക്കമ്പനിയെപ്പോലെയാണ് ടീച്ചറും; ട്രോളുമായി റസൂല്‍ പൂക്കുട്ടി

ന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ മടികാണിക്കാത്ത വ്യക്തിയാണ് ഓസ്‌കര്‍ ജേതാവായ റസൂല്‍ പൂക്കുട്ടി. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ അദ്ദേഹം തന്റെ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സൈബര്‍ ലോകം കീഴടക്കുന്നത് മകന്റെ ഉത്തരക്കടലാസിനെക്കുറിച്ചുള്ള റസൂല്‍ പൂക്കുട്ടിയുടെ ഫേയ്‌സ്ബുക്ക് കുറിപ്പാണ്. മകന്റെ ഉത്തരം എന്തിനാണ് ടീച്ചര്‍ വെട്ടിക്കളഞ്ഞത് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. അതിനൊപ്പം കുനാല്‍ കര്‍മ വിവാദത്തില്‍ വിമാനക്കമ്പനിയ്ക്കിട്ട് ഒരു കൊട്ടു കൊടുക്കാനും അദ്ദേഹം മറന്നില്ല.

റസൂല്‍ പൂക്കുട്ടിയുടെ കുറിപ്പ് ഇങ്ങനെ; 'ഞാന്‍ എന്റെ മകന്റെ ഉത്തരക്കടലാസുകള്‍ പരിശോധിക്കുകയായിരുന്നു. ഈ രണ്ട് ഉത്തരങ്ങള്‍ കണ്ട് ഞാന്‍ ആകെ കുഴഞ്ഞിരിക്കുകയാണ്. പുസ്തകം വായിച്ചുള്ള പരിജ്ഞാനം വച്ചല്ല മകന്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കുന്നത്. സ്വന്തം യുക്തിബോധത്തില്‍ നിന്നാണ്. ഒന്ന് കോണ്‍വെക്‌സ് കണ്ണാടികളെക്കുറിച്ചും മറ്റൊന്ന് ഗുരുത്വാകര്‍ഷണനിയമത്തെക്കുറിച്ചും. ഒന്നിന് മുഴുവന്‍ മാര്‍ക്കുണ്ട്. മറ്റേത് വെട്ടിക്കളഞ്ഞിരിക്കുന്നു. ക്രൂരമായ ഒരു കമന്റോടെ. ഈ ടീച്ചര്‍മാര്‍ എന്താ ഇങ്ങനെ എന്ന് എനിക്കു മനസ്സിലാകുന്നില്ല. കുനാല്‍ കര്‍മ സഞ്ചരിച്ച എയര്‍ലൈന്‍സിന്റേതു പോലെയാണ് പെരുമാറുന്നത്.'  

ഗുരുത്വാകര്‍ഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുകളിലേക്ക് പോകുന്നതെല്ലാം താഴേക്ക് പതിക്കും എന്നായിരുന്നു റസൂല്‍ പൂക്കട്ടിയുടെ മകന്റെ ഉത്തരം. ഇത് വെട്ടിക്കളഞ്ഞുകൊണ്ട് ആഹാ, ഗംഭീര കണ്ടുപിടുത്തം എന്നാണ് ടീച്ചര്‍ കുറിച്ചത്. ഉത്തരക്കടലാസിന്റെ ചിത്രവും താരം കൊടുത്തിട്ടുണ്ട്.

വിമാനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമിയോട് ചോദ്യം ചോദിക്കുന്ന കുനാലിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് അര്‍ണബിനെ ശല്യം ചെയ്‌തെന്നു ചൂണ്ടിക്കാണിച്ച് ഇന്‍ഡിഗോ കുനാലിന് യാത്ര വിലക്ക് ഏര്‍പ്പെടുത്തി. ഇതിന് പിന്നാലെ മറ്റ് വിമാനകമ്പനികളും കുനാലിനെ വിലക്കിയതായി അറിയിച്ചു. ഇതിനെതിരെ വ്യാപകപ്രതിഷേധം ഉയരുന്ന സഹാചര്യത്തിലാണ് മകന്റെ പരീക്ഷപേപ്പറിലെ അധ്യാപകന്റെ പരാമര്‍ശങ്ങള്‍ ഉപയോഗിച്ച് റസൂല്‍ പൂക്കുട്ടി വിമനക്കമ്പനിയെ പരിഹസിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com