'സാറ്റലൈറ്റ് വാല്യുവില്ലാത്ത നടന്‍, പുതിയ സംവിധായകന്‍, നിലക്കാത്ത കയ്യടി കേട്ട് കണ്ണു നിറഞ്ഞുപോയി'; നീരജ് (വിഡിയോ)

കയ്യടി ഉയര്‍ന്നതിന് പിന്നാലെ സംവിധായകന്‍ ആനന്ദിനെ കെട്ടിപ്പിടിക്കുന്ന നീരജാണ് വിഡിയോയില്‍
'സാറ്റലൈറ്റ് വാല്യുവില്ലാത്ത നടന്‍, പുതിയ സംവിധായകന്‍, നിലക്കാത്ത കയ്യടി കേട്ട് കണ്ണു നിറഞ്ഞുപോയി'; നീരജ് (വിഡിയോ)

നീരജ് മാധവ് പ്രധാന വേഷത്തില്‍ എത്തിയ ഗൗതമന്റെ രഥം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചെറിയ ഇടവേളക്കു ശേഷമാണ് നീരജ് മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ചിത്രം കാണാന്‍ താരവും തീയെറ്ററില്‍ എത്തിയിരുന്നു. സിനിമയുടെ അവസാനം പ്രേക്ഷകരില്‍ നിന്ന് ഉയര്‍ന്ന കയ്യടികള്‍ കേട്ടപ്പോള്‍ കണ്ണു നിറഞ്ഞു പോയെന്നാണ് നീരജ് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വികാരഭരിതമായ കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. 

തീയെറ്ററില്‍ നിന്നുള്ള വിഡിയോയും നീരജ് പങ്കുവെച്ചിട്ടുണ്ട്. കയ്യടി ഉയര്‍ന്നതിന് പിന്നാലെ സംവിധായകന്‍ ആനന്ദിനെ കെട്ടിപ്പിടിക്കുന്ന നീരജാണ് വിഡിയോയില്‍. ഇരുവരും കണ്ണുനീര്‍ തുടക്കുന്നതും കാണാം. നല്ല സിനിമയെ കൈവിടാത്ത പ്രേക്ഷകരും കൂടെയുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നീരജ് കുറിച്ചു. 

നീരജിന്റെ കുറിപ്പ് വായിക്കാം

സാറ്റ്‌ലൈറ്റ് വിലയില്ലാത്ത കുറെ നാളായി മലയാളത്തില്‍ സിനിമ ചെയ്യാത്ത നടന്‍ , ആദ്യ സിനിമ ചെയ്യുന്ന പുതിയ സംവിധായകന്‍, വിശ്വസിച്ചു കാശിറക്കിയ നിര്‍മാതാവ്, കട്ടയ്ക്ക് കൂടെ നിന്ന കുറച്ചു സുഹൃത്തുക്കള്‍. ഇന്നലെ വെള്ളിയാഴ്ച്ച ദിവസം ഞങ്ങളുടെ സിനിമയുടെ വിധിയും കാത്തു തിയറ്ററില്‍ ഏറ്റവും പുറകിലെ നിരയില്‍ ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. തീരാക്കഥ എന്ന ഗാനത്തില്‍ പടം തീര്‍ന്നു End credits തുടങ്ങിയപ്പോള്‍ നിലയ്ക്കാത്ത കയ്യടി. സത്യം പറഞ്ഞാ കണ്ണു നിറഞ്ഞുപോയി, നല്ല സിനിമയെ കൈവിടാത്ത പ്രേക്ഷകരും കൂടെയുണ്ടെന്നറിഞ്ഞ വല്ലാത്ത ഒരു സന്തോഷം! നന്ദി ഒരുപാട് നന്ദി.
 

View this post on Instagram

satellite value ഇല്ലാത്ത, കുറെ നാളായി മലയാളത്തിൽ സിനിമ ചെയ്യാത്ത നടൻ, ആദ്യ സിനിമ ചെയ്‌യുന്ന പുതിയ സംവിധായാകൻ, വിശ്വസിച്ചു കാശിറക്കിയ നിർമാതാവ്, കട്ടയ്ക്ക് കൂടെ നിന്ന കുറച്ചു സുഹൃത്തുക്കൾ! ഇന്നലെ വെള്ളിയാഴ്ച്ച ദിവസം ഞങ്ങളുടെ സിനിമയുടെ വിധിയും കാത്തു തിയേറ്ററിൽ ഏറ്റവും പിറകിലെ നിരയിൽ ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. തീരാക്കഥ എന്ന ഗാനത്തിൽ പടം തീർന്നു End credits തുടങ്ങിയപ്പോൾ നിലയ്ക്കാത്ത കയ്യടി. സത്യം പറഞ്ഞാ കണ്ണു നിറഞ്ഞുപോയി, നല്ല സിനിമയെ കൈവിടാത്ത പ്രേക്ഷകരും കൂടെയുണ്ടെന്നറിഞ്ഞ വല്ലാത്ത ഒരു സന്തോഷം! നന്ദി ഒരുപാട് നന്ദി @gauthamanteradham_movie #FDFS #that_moment

A post shared by Neeraj Madhav (@neeraj_madhav) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com