സീരിയല്‍ നടി സെജാള്‍ ശര്‍മ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ നാല് മണിയോടെയാണ് നടിയെ താമസിച്ചിരുന്ന സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ രണ്ട് സുഹൃത്തുക്കളും ഈ സമയം താമസ സ്ഥലത്ത് ഉണ്ടായിരുന്നു.
മൃതദേഹത്തിനരികില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സെജാളിന്റെ മരണം ഞെട്ടലോടെയാണ് സഹതാരങ്ങള്‍ കേട്ടത്. വളരെ സന്തോഷവതിയായിരുന്ന നടിയുടെ മരണം അപ്രതീക്ഷിതമാണെന്നും ആത്മഹത്യ വിശ്വസിക്കാനാവുന്നില്ലെന്നുമാണ് താരങ്ങളുടെ പ്രതികരണം. നടിയുടെ മൃതദേഹം ബന്ധുക്കളെത്തി സ്വദേശമായ ഉദയ്പ്പൂറിലേക്ക് കൊണ്ടുപോയി.
നിരവധി ഹിന്ദി സീരിയലുകളില്‍ നായികയായി അഭിനയിച്ച സെജാള്‍ പരസ്യ ചിത്രങ്ങളിലൂടെയും ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്. ആമിര്‍ ഖാനൊപ്പം വിവോയുടെ പരസ്യത്തിലും ക്രിക്കറ്റ് താരങ്ങളായ രോഹിത് ശര്‍മ്മ, ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്കൊപ്പം ഉഷ ഫാനിന്റെ പരസ്യത്തിലും നടി അഭിനയിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ