മലയാളത്തിന്റെ ചോക്ലേറ്റ് ബോയ് എന്നാണ് കുഞ്ചാക്കോ ബോബന് അറിയപ്പെടുന്നത്. എന്നാല്‍ ആ പേരില്‍ നിന്ന് പുറത്തു കടക്കാനുള്ള കഠിന ശ്രമത്തിലാണ് ചാക്കോച്ചന്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം അഞ്ചാം പാതിര തന്നെ അതിന് ഉദാഹരണമാണ്. ഇപ്പോള്‍ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. കുഞ്ചാക്കോ ബോബന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സിനിമ ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുന്നത്.
സാധാരണ കാണുന്ന ചോക്ലേറ്റ് ലുക്കില്‍ അല്ല കുഞ്ചാക്കോ ബോബന്. വടം വലിയുടെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അത് ചുമ്മാ കളിയാണെന്ന് ചിന്തിക്കുന്നവര്‍ക്ക് അതിനുള്ള ഉത്തരവും അടുത്ത ചിത്രങ്ങളില്‍ കൊടുത്തിട്ടുണ്ട്. മസില് പെരിപ്പിച്ച് നില്ക്കുന്ന ചാക്കോച്ചനാണ് അടുത്ത ചിത്രങ്ങളില്‍. പാഷനും കമിറ്റ്മെന്റുമുണ്ടെങ്കില് നിങ്ങള്‍ക്കും ഉയരങ്ങളിലെത്താം എന്നാണ് താരം കുറിക്കുന്നത്. കൂടാതെ തനിക്കു സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കുമാകും എന്നാണ് ചാക്കോച്ചന് പറയുന്നത്.
താരത്തിന്റെ വ്യത്യസ്ത ലുക്ക് കണ്ട് കണ്ണു തള്ളി നില്‍ക്കുകയാണ് മലയാളത്തിലെ യുവതാരങ്ങള്‍. മസിലൊക്കൊ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നല്ലേ എന്നാണ് ഇവരുടെ ചോദ്യം. ആന്റണി വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, അജു വര്‍ഗീസ്, നീരജ് മാധവ്, വിജയ് യേശുദാസ് തുടങ്ങിയ നിരവധി പേരാണ് പോസ്റ്റിന് കമന്റ് നല്‍കിയിരിക്കുന്നത്. താരത്തിന്റെ ആരാധകരും ആവേശത്തിലാണ്. മിസ്റ്റര്‍ പോഞ്ഞിക്കര ആകാനാണോ ഭാവം എന്നാണ് ഒരു ആരാധകന്റെ കമന്റ്.
മാര്ട്ടിന് പ്രക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് താരത്തിന്റെ പുതിയ അവതാരം. ജോജു ജോര്‍ജ്, നിമിഷ സജയന്, യമ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ