ചുരുളിയിൽ കേട്ടത് എന്റെ ശബ്​ദമാണ്, പുനർജ്ജന്മം തന്നതിന് നന്ദി; കുറിപ്പുമായി നടി

ഒരു പെൺ ശബ്ദത്തിനൊപ്പമാണ് ചിത്രത്തിലെ കാടും കഥാപാത്രങ്ങളും കടന്നുവരുന്നത്
ചുരുളിയിൽ കേട്ടത് എന്റെ ശബ്​ദമാണ്, പുനർജ്ജന്മം തന്നതിന് നന്ദി; കുറിപ്പുമായി നടി

സിനിമ പ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എത്തിയത്. നി​ഗൂഢത നിറച്ച ട്രെയിലർ കുറച്ചൊന്നുമല്ല ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ഒരു പെൺ ശബ്ദത്തിനൊപ്പമാണ് ചിത്രത്തിലെ കാടും കഥാപാത്രങ്ങളും കടന്നുവരുന്നത്. ചുരുളിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കൊപ്പം തന്നെ മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ആ ശബ്ദം ആരുടേതാണ് എന്ന സംശയവും ഉയർന്നിരുന്നു. ഇപ്പോൾ തന്റെ ശബ്ദമാണ് അതെന്ന് വിളിച്ചുപറയുകയാണ് നടി ​ഗീതി സം​ഗീത. ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ചുരുളിയുടെ ട്രെയിലറിൽ കേൾക്കുന്നത് തന്റെ ശബ്ദമാണെന്ന് താരം പറഞ്ഞത്. ഒപ്പം ലിജോ ജോസ് പെല്ലിശ്ശിരിക്കും ചിത്രത്തിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും നന്ദി പറയാനും മറന്നില്ല. ചുരുളിയിലെ പ്രധാന വേഷത്തിലും ​ഗീതി എത്തുന്നുണ്ട്. ക്യൂബന്‍ കോളനി, നാൽപത്തിയൊന്ന് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഗീതി ചുരുളിയിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

​ഗീതിയുടെ കുറിപ്പ്

അതെ.. അത് എന്റെ ശബ്ദമാണ്..❤️

ഏറ്റവും കൂടുതൽ പേര് ചോദിച്ച ചോദ്യമാണ്, ചുരുളിയുടെ ട്രെയ്ലറിൽ കേട്ട ആ വോയിസ് ഓവർ എന്റെ ശബ്ദമാണോ എന്ന്.

Lijo Jose Pellissery സർ, താങ്കളോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല, ഡിപ്രഷന്റെ ഈ കാലത്ത് എനിക്ക് ഒരു പുനർജ്ജന്മം തന്നതിന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com