കപ്പേളയുടെ വ്യാജപതിപ്പ് യൂട്യൂബിൽ, ഇതിനോടകം നീക്കം ചെയ്തത് 150ൽ അധികം ചാനലുകളിൽ നിന്ന്; പരാതി

ഓൺലൈനിൽ സിനിമ എത്തിയതിന് പിന്നാലെയാണ് യൂട്യൂബിലും വ്യാജപതിപ്പെത്തിയത്
കപ്പേളയുടെ വ്യാജപതിപ്പ് യൂട്യൂബിൽ, ഇതിനോടകം നീക്കം ചെയ്തത് 150ൽ അധികം ചാനലുകളിൽ നിന്ന്; പരാതി

ടൻ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത കപ്പേള ഓൺലൈനിൽ റിലീസായതിന് പിന്നാലെ മികച്ച കയ്യടിയാണ് നേടുന്നത്. തീയെറ്ററിൽ റിലീസ് ചെയ്തെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് തീയെറ്റർ അടച്ചതാണ് ചിത്രത്തിന് തിരിച്ചടിയായത്. തുടർന്നാണ് ചിത്രം ഓൺലൈനിൽ എത്തിയത്. ഇപ്പോൾ ചിത്രത്തിന്റെ വ്യാജ പതിപ്പ് യൂട്യൂബിൽ എത്തിയെന്ന പരാതിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ മുസ്തഫ.

ഇതുവരെ 150 ൽ അധികം യൂട്യൂബ് ചാനലുകളിൽ നിന്ന് സിനിമ മാറ്റിച്ചതായും യൂട്യൂബിന് പരാതി നൽകിയിട്ടുണ്ടെന്നും സംവിധായകൻ മുഹമ്മദ് മുസ്തഫ പറഞ്ഞു. നെറ്റ്ഫ്ലിക്സിലായിരുന്നു ചിത്രം അപ്ലോഡ് ചെയ്തിരുന്നത്. ഓൺലൈനിൽ സിനിമ എത്തിയതിന് പിന്നാലെയാണ് യൂട്യൂബിലും വ്യാജപതിപ്പെത്തിയത്. അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്.

അതിനിടെ വെള്ളിയാഴ്ച അര്‍ധരാത്രി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ  'സൂഫിയും സുജാതയും' സിനിമയുടെ വ്യാജപതിപ്പ് എത്തി. ടെലിഗ്രാമിലും ടൊറന്റ് സൈറ്റുകളിലുമാണ് സിനിമ പ്രചരിക്കുന്നത്. ഓൺലൈൻ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ ചിത്രമായി സൂഫിയും സുജാതയും ഇരുന്നൂറില്‍ അധികം രാജ്യങ്ങളിലാണ് ഇന്നലെ 12 മണിക്ക് സിനിമ റിലീസ് ചെയ്തത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com