ആരാധ്യ കുഞ്ഞല്ലേ, അവൾക്കിത് താങ്ങാൻ പറ്റുമോ?; ആ വാർത്ത തന്നെ നിരാശയിലാഴ്ത്തിയെന്ന് ലതാ മങ്കേഷ്കർ

'ബച്ചൻ കുടുംബത്തിന് കോവിഡ് ബാധിച്ചത് അറിഞ്ഞപ്പോൾ മുഖത്ത് അടി കിട്ടിയ പോലെ തോന്നി'
ആരാധ്യ കുഞ്ഞല്ലേ, അവൾക്കിത് താങ്ങാൻ പറ്റുമോ?; ആ വാർത്ത തന്നെ നിരാശയിലാഴ്ത്തിയെന്ന് ലതാ മങ്കേഷ്കർ

ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. അമിതാഭ് ബച്ചനെ കൂടാതെ  അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും ആരാധ്യ ബച്ചനും രോ​ഗം സ്ഥിരീകരിച്ചിരുന്നു. എട്ടു വയസുകാരിയായ ആരാധ്യയ്ക്ക് കോവിഡ് ബാധിച്ചെന്ന വാർത്ത തന്നെ നിരാശയിലാഴ്ത്തി എന്നു പറയുകയാണ് ​ഗായിക ലതാ മങ്കേഷ്കർ. ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ബച്ചൻ കുടുംബത്തിന് കോവിഡ് ബാധിച്ചത് അറിഞ്ഞപ്പോൾ മുഖത്ത് അടി കിട്ടിയ പോലെ തോന്നി. ആരാധ്യ കുഞ്ഞല്ലേ, അവൾക്ക് താങ്ങാൻ പറ്റുമോ അസുഖം. എത്രയും വേഗം എല്ലാവരും സുഖം പ്രാപിക്കട്ടെയെന്നാണ് പ്രാർത്ഥന. കുഞ്ഞിന്റെ ആരോഗ്യത്തെയും മാനസികാവസ്ഥയെയും കുറിച്ച് താൻ ആകെ വിഷമത്തിലാണെന്നും ലതാ മങ്കേഷ് പറഞ്ഞു. വൈറസ് ആർക്കും വരാമെന്ന അവസ്ഥയിലേക്ക് എത്തിയെന്നും  തൊട്ടടുത്തുണ്ട് കോവിഡുണ്ടെന്നും ​ഗായിക കൂട്ടിച്ചേർത്തു.

അമിതാഭ് ബച്ചനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടർന്നാണ് അഭിഷേകിനും ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും രോ​ഗം ബാധിച്ചതായി വാർത്ത വരുന്നത്. ബോളിവുഡിനെ ഒന്നടങ്കം ഇത് ആശങ്കയിലാക്കിയിരുന്നു. മുംബൈയിലെ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ് ബച്ചൻ കുടുംബം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com