​ഗായകൻ അഭിജീത്ത് ഭട്ടാചാര്യയുടെ മകന് കോവിഡ് ​

വിദേശത്ത് പോകുന്നതിന്റെ ഭാ​ഗമായി കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവാണ് എന്ന് അറിഞ്ഞത്
​ഗായകൻ അഭിജീത്ത് ഭട്ടാചാര്യയുടെ മകന് കോവിഡ് ​

ഗായകൻ അഭിജീത്ത് ഭട്ടാചാര്യയുടെ മകൻ ധ്രുവ് ഭട്ടാചാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് പോകുന്നതിന്റെ ഭാ​ഗമായി കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവാണ് എന്ന് അറിഞ്ഞത്. തുടർന്ന് അഭിജിത്തിന് പരിശോധന നടത്തിയെങ്കിലും നെ​ഗറ്റീവാണ്.

ധ്രുവ് വിദേശത്ത് പോകാന്‍ ഇരിക്കുകയായിരുന്നു. യാത്രയ്ക്ക് മുന്‍പായി കോവിഡ് ടെസ്റ്റ് ചെയ്യണം എന്ന് നിയമമുണ്ട്. അതിനാല്‍ സ്വമേധയ ടെസ്റ്റ് നടത്തുകയായിരുന്നു. അവന് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചെറിയ ജലദോഷവും ചുമയും മാത്രം. എല്ലാ മുന്‍കരുതലുകളും എടുത്ത് വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയാണ് ധ്രുവ്. പേടിക്കാനായി ഒന്നുമില്ല- ഒരു ദേശിയമാധ്യമത്തിനോട് അഭിജീത്ത് പറഞ്ഞു.

കൊല്‍ക്കത്തയില്‍ ഷൂട്ടിങ്ങിലാണ് ഇപ്പോള്‍ അഭിജിത്ത്. മകന് രോഗം സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹം ടെസ്റ്റ് നടത്തിയത്. നെഗറ്റീവായതിനാല്‍ ഷൂട്ടിങ് തുടരുകയാണ്. മുംബൈയില്‍ ഒരു റസ്‌റ്റോറന്റ നടത്തുകയാണ് ധ്രുവ്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com