ലോക്ഡൗൺ സമയത്തെ വൈദ്യുതി ബിൽ കണ്ട് ഞെട്ടിയവരാണ് പലരും. ഒരിക്കലും ലഭിക്കാത്ത ബില്ലാണ് ഇപ്പോൾ പലരുടെയും വീട്ടിലെത്തിയത്. ഇക്കൂട്ടത്തിൽ സംവിധായകൻ അനീഷ് ഉപാസനയും ഉണ്ട്. ഭീമമായ തുക വന്ന ബില്ലിന്റെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് അനീഷ്.
‘കരണ്ട്’ തിന്നുന്ന ബിൽ വന്നിട്ടുണ്ട്..!! എന്നാണ് ബില്ലിന്റെ ചിത്രത്തോടൊപ്പം അനീഷ് കുറിച്ചിരിക്കുന്നത്. മാസങ്ങളുടെ ബിൽ ആണെങ്കിലും ഭീമമായ തുകയാണ് ഇത്തവണ വന്നതെന്ന് സംവിധായകൻ പറയുന്നു. പരമാവധി 1700 രൂപയാണ് സ്ഥിരം വരാറുള്ളതെങ്കിലും 11,273 രൂപയാണ് ഇത്തവണ വന്നത്. ഉപയോഗിച്ചുട്ടുണ്ടെങ്കിൽ അടയ്ക്കുന്നതിൽ കുഴപ്പമില്ലെന്നും ബില്ല് കണ്ടാൽ കാര്യങ്ങൾ ഒന്നും മനസിലാകുന്നില്ലെന്നും അദ്ദേഹം കമന്റുകളോട് പ്രതികരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ