പ്രളയകാലത്ത് അദ്ദേഹം നല്‍കിയ പിന്തുണ ഓര്‍ക്കുന്നു...; സുശാന്തിന്റെ മരണത്തില്‍ അതീവ ദുഃഖമെന്ന് മുഖ്യമന്ത്രി

ഞായറാഴ്ചയാണ് സുശാന്തിനെ മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
പ്രളയകാലത്ത് അദ്ദേഹം നല്‍കിയ പിന്തുണ ഓര്‍ക്കുന്നു...; സുശാന്തിന്റെ മരണത്തില്‍ അതീവ ദുഃഖമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.'സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ അതിയായ ദുഃഖമുണ്ട്. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഹൃദയംഗമമായ അനുശോചനം. കേരളത്തിലെ വെള്ളപ്പൊക്കസമയത്ത് അദ്ദേഹം നല്‍കിയ പിന്തുണ ഈ സമയത്ത് ഓര്‍ക്കുന്നു.' - മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ചു.

ഞായറാഴ്ചയാണ് സുശാന്തിനെ മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈ പോ ചെ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടന്‍ പന്ത്രണ്ടോളം ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2016ല്‍ ക്രിക്കറ്റ് താരം ധോനിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ എം.എസ്. ധോനി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി സുശാന്തിന്റെ കരിയറിലെ സുപ്രധാന ചിത്രങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിച്ചോരെ എന്ന ചിത്രമാണ് പുറത്തിറങ്ങിയ അവസാന ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com