കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജപുതിന്റെ കുടുംബത്തിൽ മറ്റൊരു മരണം കൂടി. നടന്റെ അടുത്ത ബന്ധുവായ സുധാദേവിയാണ് (34) മരിച്ചത്. സുശാന്തിന്റെ കസിന്റെ ഭാര്യയാണ് ഇവർ. ഇന്നലെ ബിഹാറിലെ സ്വന്തം ഗ്രാമമായ പുർണിയയിൽ വച്ചാണ് സുധാദേവിയുടെ മരണം.
മുംബൈയിൽ സുശാന്തിന്റെ ശവസംസ്കാരം നടക്കുന്ന സമയത്താണ് സുധാദേവിയുടെ മരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നടന്റെ മരണത്തെ തുടർന്ന് സുധാദേവി കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നും മരണ വിവരം അറിഞ്ഞതു മുതൽ ഇവർ ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
മുംബൈയിലെ പവൻ ഹാൻസ് ശ്മശാനത്തിൽ ഇന്നലെ വൈകുന്നേരമായിരുന്നു സുശാന്തിന്റെ ശവസംസ്കാര ചടങ്ങുകൾ. സിനിമയിലെ സഹപ്രവർത്തകരടക്കം നിരവധിപ്പേർ നടനെ യാത്രയാക്കാൻ എത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ