'ബ്രിഡ്ജ് ഓഫ് ഗാൽവൻ'; ഇന്ത്യ-ചൈന സംഘർഷം മേജർ രവി സിനിമയാക്കുന്നു 

ഇന്ത്യാ-ചൈന സംഘർഷത്തിന്റെ നാൾവഴികളും ഗാൽവൻ പാലത്തിന്റെ നിർമ്മാണവുമായിരിക്കും പ്രമേയം 
 'ബ്രിഡ്ജ് ഓഫ് ഗാൽവൻ'; ഇന്ത്യ-ചൈന സംഘർഷം മേജർ രവി സിനിമയാക്കുന്നു 

ന്ത്യ-ചൈന സംഘർഷം പ്രമേയമാക്കി മേജർ രവി പുതിയ ചിത്രം പ്രഖ്യാപിച്ചു.  'ബ്രിഡ്ജ് ഓഫ് ഗാൽവൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്ത്യാ-ചൈന സംഘർഷത്തിന്റെ നാൾവഴികളും ഗാൽവൻ പാലത്തിന്റെ നിർമ്മാണവുമായിരിക്കും അവതരിപ്പിക്കുന്നതെന്ന് മേജർ രവി പറഞ്ഞു. കോവിഡ് ഭീതിയൊഴിഞ്ഞാൽ 2021 ജനുവരിയിൽ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. 

ചൈനയുടെ പ്രകോപനവും ഇപ്പോഴത്തെ ഏകപക്ഷീയ ആക്രമണവും കേന്ദ്രീകരിച്ചായിരിക്കും സിനിമ ഒരുക്കുകയെന്ന് സംവിധായകൻ കൊച്ചി ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബ്രിഡ്ജ് ഓഫ് ഗാൽവൻ പാൻ ഇന്ത്യൻ സ്വഭാവത്തിലുള്ള സിനിമയായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലേ ലഡാക്കിലാണ് ചിത്രീകരണം. 

സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ബ്രിഡ്ജ് ഓഫ് ഗാൽവനിൽ മോഹൻലാൽ നായകനാകുമോ എന്നാണ് ആരാധകരുടെ സംശയം. മേജർ രവിയുടെ കീർത്തിചക്ര, കുരുക്ഷേത്ര,കാണ്ഡഹാർ, കർമ്മയോദ്ധ, 1971 ബിയോണ്ട് ബോർഡേഴ്‌സ് എന്നീ സിനിമകളിൽ മോഹൻലാൽ ആയിരുന്നു നായകൻ. സംവിധായകന്റെ അടുത്ത ചിത്രത്തിൽ മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതാണ് പുതിയ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ നായകനായി മോഹൻലാലിന്റെ പേര് ഉയരുന്നതിന്റെ കാരണം.   2017ൽ പുറത്തിറങ്ങിയ ഇന്തോ-പാക് യുദ്ധം പ്രമേയമാക്കിയ 1971 ബിയോണ്ട് ബോർഡേഴ്‌സ് ആണ് മേജർ രവി ഒടുവിൽ സംവിധാനം ചെയ്ത സിനിമ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com