ബോളിവുഡിലെ യുവനിരയില്‍ ഏറ്റവും ആരാധകരുള്ള താരമാണ് കാര്‍ത്തിക് ആര്യന്. ഒന്നിനു പുറകെ ഒന്നായി ഹിറ്റ് സമ്മാനിക്കുന്ന താരം ഷൂട്ടിങ്ങും പ്രമോഷനുമൊക്കെയായി തിരക്കിലാണ്. ഇപ്പോള്‍ കയ്യില്‍ പ്ലാസ്റ്ററിട്ട് ആശുപത്രിയില്‍ നിന്ന് ഇറങ്ങിവരുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ലവ് ആജ് കല്ലിന്റെ പ്രമോഷന് ഇടയിലാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. എന്നാല്‍ ഇത് കാര്യമാക്കാതെ പ്രമോഷനും ഷൂട്ടിങ്ങിലുമെല്ലാം താരം പങ്കെടുത്തു. അവസാനം വേദന മാറാതിരുന്നതോടെയാണ് ചികിത്സ തേടിയത്.
ലവ് ആജ് കല്ലിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കവെ വലതു കൈയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വേദന വകവെക്കാതെ നടന് പ്രൊമോഷന് തിരക്കുകളില്‍ മുഴുകി. തുടര്‍ന്ന് ഭൂല്‍ ഭുലൈയ്യ 2 എന്ന പുതിയ ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂള്‍ ചിത്രീകരണത്തിരക്കുകളിലേക്കും കടന്നു. ഷൂട്ടിങ്ങ് മുടങ്ങാതിരിക്കാന്‍ വേദന വകവെക്കാതെ കാര്‍ത്തിക് സെറ്റിലെത്തുകയായിരുന്നു.
തിരിച്ച് മുംബൈയിലെത്തിയ ശേഷമാണ് താരം ഡോക്ടറെ കാണിച്ചത്. കൈയ്ക്ക് പൊട്ടലുണ്ടെന്ന് അറിഞ്ഞതോടെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ബാന്ദ്രയിലെ ആശുപത്രിയില്‍ കാര്‍ത്തിക്കിനെ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയില്‍ നിന്നും ഇറങ്ങി വരുന്ന കാര്‍ത്തിക്കിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ