കേരളമടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ഒരുകോടി 25 ലക്ഷം; കൊറോണയെ തോൽപ്പിക്കണമെന്ന് അല്ലു അർജുൻ, വിഡിയോ 

ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾക്ക് അൻപത് ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷം രൂപയും നൽകും
കേരളമടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ഒരുകോടി 25 ലക്ഷം; കൊറോണയെ തോൽപ്പിക്കണമെന്ന് അല്ലു അർജുൻ, വിഡിയോ 

കോവിഡ് 19 ബാധയെ ചെറുക്കാൻ സഹായഹസ്തവുമായി തെലുങ്ക് സൂപ്പര്‍താരം അല്ലു അർജുൻ. മൂന്ന് സംസ്ഥാനങ്ങൾക്ക് ഒരുകോടി 25 ലക്ഷം രൂപ സംഭാവന ചെയ്യുമെന്നാണ് താരം അറിയിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങൾക്കാണ് താരത്തിന്റെ സഹായം. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾക്ക് അൻപത് ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷം രൂപയും നൽകും. 

ഫേസ്ബുക്ക് പേജിൽ ഇതറിയിച്ച് താരം വിഡിയോ പങ്കുവച്ചു. ഇടയ്ക്കിടെ കൈ കഴുകേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിച്ച താരം ഈ മഹാമാരിക്കിടയിൽ ഉണർന്ന് പ്രവർത്തിക്കുന്ന ആരോ​ഗ്യ പ്രവർത്തകരെയും പൊലീസ് സേനയെയും അഭിനന്ദിച്ചു. ഒട്ടും വൈകാതെ ഇതിന് ഒരു അറുതിവരുത്താൻ കഴിയുമെന്ന ശുഭ പ്രതീക്ഷ പങ്കുവച്ചാണ് താരം വിഡിയോ അവസാനിപ്പിച്ചത്. 

വൈറസ് പടർന്നു പിടിക്കുന്നതിനെ തുടർന്ന്  രാജ്യം ഒന്നടങ്കം ലോക്ക് ഡൗൺ ചെയ്തിരിക്കുകയാണ്. ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാനായി നിരവധി നടീ- നടന്മാർ സഹായ വാ​ഗ്ദാനങ്ങൾ നൽകുന്നുണ്ട്. തെലുങ്ക് താരങ്ങളായ പവന്‍ കല്യാണ്‍, ചിരഞ്ജീവി, രാംചരണ്‍, മഹേഷ് ബാബു, പ്രഭാസ് എന്നിവരും വൻ തുക സംഭാവന നൽകിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com