'അഭിനയമൊക്കെ പിന്നീട്, കോവിഡിനെ നേരിടലാണ് ഇപ്പോൾ പ്രധാനം', രോഗികളെ പരിചരിക്കാൻ നഴ്സിന്റെ കുപ്പായം വീണ്ടുമിട്ട് സിനിമാനടി

നഴ്സ് എന്ന നിലയിലും എന്റർടെയ്നർ എമ്മ നിലയിലും ഞാൻ രാജ്യത്തെ സേവിക്കുന്നു
'അഭിനയമൊക്കെ പിന്നീട്, കോവിഡിനെ നേരിടലാണ് ഇപ്പോൾ പ്രധാനം', രോഗികളെ പരിചരിക്കാൻ നഴ്സിന്റെ കുപ്പായം വീണ്ടുമിട്ട് സിനിമാനടി
ന്യൂഡൽഹി : ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ്  രോ​ഗബാധ പടരുകയാണ്. ഇന്ത്യയും ഈ വൈറസിനെതിരായ പോരാട്ടത്തിലാണ്. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ സംഭാവനകളായും സന്നദ്ധപ്രവർത്തനത്തിലൂടെയും സിനിമാതാരങ്ങളും തങ്ങളുടേതായ പങ്കുവഹിക്കുന്നുണ്ട്. ഇതിനിടെ ബോളിവുഡ് നടി ശിഖ മൽഹോത്രയുടെ തീരുമാനം ഏറെ ശ്രദ്ധേയമാകുന്നു.
 
അഭിനയമെല്ലാം തൽക്കാലം മാറ്റിവെച്ച്, നഴ്സിന്റെ ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് നടി ശിഖ മൽഹോത്ര.നഴ്സിങ് പഠിച്ചിട്ടുള്ള ശിഖ മുംബൈ ജോ​ഗീശ്വരി ആശുപത്രിയിലാണ് വളണ്ടിയറായി ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ  വെള്ളിയാഴ്ചയാണ് ശിഖ ജോലിയില്‍ പ്രവേശിച്ചത്. ഈ നിർണായക സമയത്ത് രോ​ഗികളെ പരിചരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ശിഖ പറഞ്ഞു.
വര്‍ധമാന്‍ മഹാവിര്‍ മെഡിക്കല്‍ കോളേജ്, സഫര്‍ദര്‍ജംഗ് ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും നഴ്‌സിംഗ് പൂര്‍ത്തിയാക്കിയ ശിഖ നഴ്‌സായി ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. ഈ പ്രതിസന്ധി ഘട്ടത്തില്‍ നഴ്‌സായി ജോലി തുടങ്ങാന്‍ പ്രചോദനമായത് തന്റെ അമ്മയാണെന്നും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നുണ്ട്.
നഴ്സ് എന്ന നിലയിലും എന്റർടെയ്നർ എമ്മ നിലയിലും ഞാൻ രാജ്യത്തെ സേവിക്കുന്നു. എനിക്ക് നിങ്ങളുടെ അനു​ഗ്രഹം മതി. വീടുകളിൽ കഴിയുക. സർക്കാരിനെ പിന്തുണയ്ക്കുക... നടി കുറിപ്പിൽ സൂചിപ്പിച്ചു. നേരത്തെ നഴ്‌സായ തന്റെ അമ്മയുടെ ചിത്രവും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
ഷാറൂഖ് ഖാൻ നായകനായ ഫാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ശിഖ മൽഹോത്ര ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു. സഞ്ജയ്  മിശ്രയ്ക്കൊപ്പം  'കാഞ്ച്‌ലി ലൈഫ് ഇന്‍ എ സ്ലോ' എന്ന ചിത്രത്തിലും ശിഖ അഭിനയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com