രണ്ടാമത്തെ കുഞ്ഞിന് വരവേറ്റ് നടൻ ഷറഫുദ്ദീനും ഭാര്യ ബീമയും. താരം തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ച്. തനിക്ക് പെൺകുഞ്ഞ് പിറന്നുവെന്ന് താരം ഫേയ്സ്ബുക്കിൽ കുറിക്കുകയായിരുന്നു. കുഞ്ഞിനൊപ്പമുള്ള ചിത്രവും താരം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.
താരത്തിന് ആശംസകൾ നേർന്നുകൊണ്ട് നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. അജു വർഗീസ്, ഗീതു മോഹൻദാസ്. ഇന്ദ്രജിത്ത്, സണ്ണി വെയിൻ, സാനിയ ഇയ്യപ്പൻ, സൗബിൻ, അനു സിത്താര തുടങ്ങിയ നിരവധി താരങ്ങൾ ആശംസയുമായി എത്തി. ഷറഫുദ്ദീനും ബീമയ്ക്കും ദുവ എന്ന് പേരുള്ള ഒരു മകൾ കൂടിയുണ്ട്. 2015 ലാണ് ഷറഫുദ്ദീനും ബീമയും വിവാഹിതരാകുന്നത്.
കരിയറിലും മികച്ച നിലയിലാണ് ഇപ്പോൾ ഫറഫുദ്ദീൻ. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരയാണ് താരത്തിന്റെ അവസാന ചിത്രം. ബെഞ്ചമിൻ ലൂയിസ് എന്ന വില്ലൻ കഥാപാത്രം മികച്ച കയ്യടി നേടിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ