രണ്ടാം ലവ് ആക്ഷൻ ഡ്രാമയാണോ അണിയറയിൽ ഒരുങ്ങുന്നത്. അജു വർഗീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം കണ്ട് ആരാധകർ ചോദിക്കുന്നത് ഇങ്ങനെയാണ്. ലോക്ക്ഡൗണിനിടെ ലവ് ആക്ഷൻ ടീം ഒന്നിച്ചു ചേർന്നിരിക്കുകയാണ്. നിവിൻ പോളി, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ ഒന്നിച്ച് വഴിയരികിൽ നിൽക്കുന്നതാണ് ചിത്രം. സംതിങ് ഈസ് കുക്കിങ് എന്ന അടിക്കുറിപ്പിലാണ് അജു ചിത്രം പങ്കുവെച്ചത്.
എന്തായാലും താരങ്ങളുടെ ഒന്നിച്ചുള്ള ചിത്രം കണ്ട് എന്താണ് കുക്ക് ചെയ്യുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ടോ എന്നാണ് ചിലരുടെ ചോദ്യം. എന്നാൽ അതിനൊപ്പം തന്നെ രസകരമായ കമന്റുകളും വരുന്നുണ്ട്. ഇനി വല്ല ബക്കറ്റ് ചിക്കനും ഉണ്ടാക്കാൻ ഇറങ്ങിയതാണോ എന്നായിരുന്നു ഒരാളുടെ ചോദ്യം. അത് നല്ല പ്ലാനായിരുന്നെന്നും എന്നാൽ തങ്ങളുടെ കണ്ടുമുട്ടൽ കുറച്ചു നേരം മാത്രമാണ് ഉണ്ടായിരുന്നത് എന്നുമാണ് അജു മറുപടി നൽകിയത്.
താടി വളർത്തി സ്റ്റൈലിഷായാണ് നിവിൻ പോളി. താരത്തിന്റെ വണ്ണം കുറഞ്ഞിട്ടുണ്ടെന്നും ആരാധകർ പറയുന്നുണ്ട്. കൂട്ടത്തിൽ ധ്യാൻ മാത്രമാണ് മാസ്ക് ധരിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ മാസ്ക് എവിടെയെന്നും ചോദിക്കുന്നവരുണ്ട്. മൂവരും ഒന്നിച്ച ലവ് ആക്ഷൻ ഡ്രാമ തീയെറ്ററിൽ വലിയ വിജയമായിരുന്നു. ധ്യാൻ ആദ്യമായി സംവിധാനെ ചെയ്ത ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ