എട്ട് കഥകള്‍, ഒറ്റ സിനിമ; ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകന്‍ ഒരുക്കിയ ലോക്ക്ഡൗണ്‍ ചിത്രം, ഹിറ്റ്‌ 

ഹുക്ക് ഓര്‍ ക്രൂക്ക്, ബിറ്റ്‍വീന്‍ റെവല്യൂഷന്‍ ആന്‍ഡ് ഡെത്ത്, ലീക്ക് ഓണ്‍ ദി വാള്‍ എന്നിങ്ങനെയാണ് ചിത്രങ്ങൾ
എട്ട് കഥകള്‍, ഒറ്റ സിനിമ; ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകന്‍ ഒരുക്കിയ ലോക്ക്ഡൗണ്‍ ചിത്രം, ഹിറ്റ്‌ 

കൊറോണ വൈറസ് പട‍ർന്നുപിടിച്ചതോട‌െ നിശ്ചലമാകുകയായിരുന്നു സിനിമാ രം​ഗം. ചിത്രീകരണങ്ങൾ നിലച്ച്, റിലീസുകൾ മാറ്റി സിനിമാ മേഖലയിൽ വലിയ പ്രതിസന്ധിതന്നെയാണ് കോവിഡ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഇതിനിടയിൽ സജീവമായത് ഹ്രസ്വചിത്ര മേഖലയാണ്. ഓൺലൈൻ റിലീസുകൾ നടത്തി സോഷ്യൽ മീഡിയയിലൂടെ ധാരാളം കാഴ്ച്ചക്കാരെ നേടുകയായിരുന്നു ഇവ. 

ഇപ്പോഴിതാ ലോക്ക് ഡൗണ്‍ തന്നെ പശ്ചാത്തലമാക്കി എട്ട് ലഘു ചിത്രങ്ങള്‍ ചേര്‍ത്ത് ഒരു സിനിമ ഒരുങ്ങിയിരിക്കുകയാണ്. നാല് സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ രാഹുല്‍ റിജി നായര്‍ ആണ് സര്‍വൈവല്‍ സ്റ്റോറീസ് എന്ന സിനിമാ ആന്തോളജി ഒരുക്കിയിരിക്കുന്നത്.  ജിയോ ബേബി, ജയകൃഷ്ണന്‍ വിജയന്‍ എന്നിവരും ഓരോ ലഘു ചിത്രങ്ങള്‍ ഇതില്‍ സംവിധാനം ചെയ്തിട്ടുണ്ട്. 

ഹുക്ക് ഓര്‍ ക്രൂക്ക്, ബിറ്റ്‍വീന്‍ റെവല്യൂഷന്‍ ആന്‍ഡ് ഡെത്ത്, ലീക്ക് ഓണ്‍ ദി വാള്‍ എന്നിങ്ങനെയാണ് ചിത്രങ്ങൾ. വിനീത കോശി, രഞ്ജിത്ത് ശേഖര്‍ നായര്‍, ശ്രീജിത്ത്, ശ്രീനാഥ് ബാബു, വിജയ് ഇന്ദുചൂഡന്‍, ഐശ്വര്യ പൊന്നുവീട്ടില്‍, മഹേഷ് നായര്‍‌, സരിന്‍ ഹൃഷികേശന്‍, ഡോണ്‍ ബോസ്‍കോ ജി, ബീന ജിയോ, കഥ ബീന, മ്യൂസിക് ജിയോ, ജിയോ ബേബി, രാഹുല്‍ റിജി നായര്‍, അജയ്‍കൃഷ്ണന്‍ വി, കമല കൃഷ്ണ എന്നിവര്‍ക്കൊപ്പം ടിറ്റി എന്ന നായയും വ്യത്യസ്ത ചിത്രങ്ങളില്‍ കഥാപാത്രങ്ങളാവുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com