ഗായിക ബെറ്റി റെെറ്റ് അന്തരിച്ചു

1970 കളിൽ സം​ഗീതലോകത്തെ ശക്തമായ സാന്നിധ്യമായിരുന്നു ബെറ്റി റൈറ്റ്
ഗായിക ബെറ്റി റെെറ്റ് അന്തരിച്ചു

മേരിക്കൻ ​ഗായികയും ​ഗാനരചതിയാവുമായ ബെറ്റി റെെറ്റ് അന്തരിച്ചു. 66 വയസായിരുന്നു. അർബുദബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഞായറാഴ്ച മിയാമിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 

1970 കളിൽ സം​ഗീതലോകത്തെ ശക്തമായ സാന്നിധ്യമായിരുന്നു ബെറ്റി റൈറ്റ്. 1971 ൽ പുറത്തിറങ്ങിയ ക്ലീൻ അപ്പ് വുമണിലൂടെയാണ് ശ്രദ്ധ നേടുന്നത്.  17ാം വയസിലായിരുന്നു ഈ ​ഗാനം റെക്കോഡ് ചെയ്യുന്നത്.  ബിൽബോർഡിന്റയും പോപ്പ് ചാർട്ടിന്റെയും  ഹിറ്റ് പാട്ടുകളുടെ പട്ടികയിൽ ഇടനേടി.

1953 ൽ അമേരിക്കയിലെ ഫ്ലോറിഡയിൽ ജനിച്ച ബെറ്റി,  കുഞ്ഞുനാൾ മുതലേ സം​ഗീതത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. 15-മത്തെ വയസ്സിലാണ് 'മെെ ഫസ്റ്റ് ടെെം എറൗണ്ട്' എന്ന പേരിൽ ആദ്യത്തെ സോളോ ആൽബം ബെറ്റി പുറത്തിറക്കുന്നത്. 1975 ൽ പുറത്തിറങ്ങിയ 'വേർ ഈസ് മെെ ലൗവ്' എന്ന ആൽബത്തിന് ബെറ്റി ​ഗ്രാമി  പുരസ്കാരം സ്വന്തമാക്കി. ബേബി സിറ്റർ, മദർ വിറ്റ് , നോ പെയിൻ (നോ ​ഗെയിൻ) എന്നിവയാണ് ബെറ്റിയുടെ അതിപ്രശസ്തമായ മറ്റു ആൽബങ്ങൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com