ബ്ലോക്ക് ചെയ്ത് മടുത്തു, അറപ്പല്ലാതെ മറ്റൊന്നും തോന്നുന്നില്ല; അശ്ലീല ചിത്രങ്ങള്‍ അയച്ചവർക്കെതിരെ നടി അനുമോൾ 

അശ്ലീല ചിത്രങ്ങള്‍ അയച്ചവർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി അനുമോൾ
ബ്ലോക്ക് ചെയ്ത് മടുത്തു, അറപ്പല്ലാതെ മറ്റൊന്നും തോന്നുന്നില്ല; അശ്ലീല ചിത്രങ്ങള്‍ അയച്ചവർക്കെതിരെ നടി അനുമോൾ 

സോഷ്യൽ മീഡിയയിലൂടെ തനിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചവർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി അനുമോൾ. ബ്ലോക്ക് ചെയ്ത് മടുത്തെന്നും ഇത് അവസാനിപ്പിക്കണമെന്നും അനുമോള്‍ പറയുന്നു. തുടർന്നു ഇത്തരം പ്രവർത്തികൾ ആവർത്തിച്ചാൽ സെെബർ സെല്ലിൽ റിപ്പോർട്ട് ചെയ്യുമെന്നും താരം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അനുവിന്റെ പ്രതികരണം. ഒരാൾ പല അക്കൗണ്ടുകളിൽ നിന്നുമായി തന്റെ സ്വകാര്യ അവയവത്തിന്റെ വീഡിയോ തനിക്ക് അയക്കുകയാണ്.  ഇത്തരം ചിത്രങ്ങള്‍ അയക്കുമ്പോൾ അറപ്പല്ലാതെ മറ്റു വികാരങ്ങൾ ഒന്നും തന്നെ തോന്നില്ലെന്നും നടി പറഞ്ഞു.

ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രത്തിലാണ് അനുമോൾ അവസാനമായി വേഷമിട്ടത്. താമരയാണ് പുതിയ ചിത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com