തന്റെ 'ഹൃദയം തകർത്ത' ഒരു നടനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയനായിക മീന. ബോളിവുഡ് നടൻ ഹൃതിക് റോഷനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് നടി രസകരമായ ഓർമ്മ പങ്കുവച്ചിരിക്കുന്നത്. ബംഗളൂരുവിൽ ഹൃതിക്കിന്റെ വിവാഹ റിസപ്ഷനിടെ പകർത്തിയതാണ് ചിത്രം.
'എന്റെ ഹൃദയം തകർന്ന ദിവസം' എന്ന ക്യാപ്ഷനോടെയാണ് മീന ചിത്രം പങ്കുവച്ചത്. ബെംഗളൂരുവിൽ അദ്ദേഹത്തിന്റെ വിവാഹാനന്തര ചടങ്ങിനിടെ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടനെ കണ്ടുമുട്ടി എന്നും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. പോസ്റ്റിന് രസകരമായ കമന്റുകളാണ് ആരാധകർ കുറിച്ചിരിക്കുന്നത്. 'ഹൃത്വികിനോട് പ്രണയമാണെന്ന് അപ്പോഴെങ്കിലും തുറന്ന് പറയായിരുന്നില്ലേ' എന്നാണ് ഇവർ ചോദിക്കുന്നത്.
നാലുവർഷത്തെ പ്രണയത്തിനു ശേഷം 2000 ൽ ഹൃതിക് സൂസൈൻഖാനെ വിവാഹം കഴിക്കുകയായിരുന്നു. 13 വർഷങ്ങൾക്ക് ശേഷം ഇരുവരും വേർപിരിഞ്ഞു. എന്നാൽ ഇരുവരും വീണ്ടും വിവാഹം കഴിക്കാൻ പോകുന്നുവെന്ന തരത്തിൽ അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു. വ്യാജപ്രചരണങ്ങൾ അവസാനിപ്പിക്കണം എന്ന് പറഞ്ഞ് സൂസൈൻ തന്നെ ഒടുവിൽ രംഗത്തെത്തുകയുമുണ്ടായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ